BREAKING NEWSKERALA

കരുവന്നൂര്‍ ബാങ്കില്‍ ഇ.ഡി. റെയ്ഡ്, പാര്‍ട്ടി ഫണ്ടുകളിലേക്ക് കോടികള്‍ വന്നുപോയത് എങ്ങനെയെന്ന് അന്വേഷണം

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകേസില്‍ ഇ.ഡി.നടത്തിയത് അപ്രതീക്ഷിതനീക്കം. സി.ബി.െഎ. അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയും തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കീഴ്‌ക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത അതേസമയത്താണ് ഇ.ഡി.മിന്നല്‍ പരിശോധനയ്ക്ക് എത്തിയതെന്നത് ശ്രദ്ധേയം.
ചില നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വലിയ തുക നല്‍കിയതായി പ്രതികളില്‍ ചിലര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യംകൂടി കണ്ടെത്തുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. ബാങ്കിലെ ബിനാമി നിക്ഷേപവും പാര്‍ട്ടി ഫണ്ടിലേക്കുള്ള ഒഴുക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുകയും ഇ.ഡി.യുടെ ലക്ഷ്യമാണ്.
സഹകരണ വകുപ്പിന്റെയും പോലീസിന്റെയും അന്വേഷണ റിപ്പോര്‍ട്ടിലെ വൈരുധ്യം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. 2019ലെ ജോയന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ 300 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ്. ഇതുപ്രകാരമാണ് പോലീസും ക്രൈംബ്രാഞ്ചും കേസന്വേഷിക്കുന്നത്.
എന്നാല്‍, സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം ഉന്നതതലസംഘം നടത്തിയ അന്വേഷണത്തില്‍ 227 കോടിയുടെ തട്ടിപ്പാണ് നടന്നത്. സഹകരണവകുപ്പ് 68 പ്രകാരം നടത്തിയ അന്വേഷണത്തില്‍ നഷ്ടം 104 കോടിയുടേതാണെന്ന് മന്ത്രി പറയുന്നത്. ഈ റിപ്പോര്‍ട്ട് വകുപ്പ് പുറത്തുവിട്ടിട്ടുമില്ല. ഈ കോടികളെല്ലാം വന്നുപോയ വഴി വിശദമായി ഇ.ഡി.അന്വേഷിക്കും.

Related Articles

Back to top button