BREAKING NEWSWORLD

കിടക്കപ്പായയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സൗകര്യമില്ല, ബെഡ്ഡുമായി കോളേജിലേക്ക്

കൊവിഡ്19 മഹാമാരിയുടെ വരവോടെ നമ്മളില്‍ പലരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി. വിദ്യാത്ഥികളില്‍ മിക്കവാറും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് തിരിഞ്ഞതും മഹാമാരിയുടെ വരവോടെയാണ്. എന്നാല്‍ ജീവിതക്രമത്തിന്റെ താളം തെറ്റിയതിനും ഈ സംവിധാനങ്ങള്‍ കാരണമായി. കാലത്തെഴുനേറ്റ്, കുളിച്ച്, ബ്രേക്ക്ഫാസ്റ്റ് കഴിച്ച്, വസ്ത്രം മാറി ഓഫീസിലേക്കും സ്‌കൂകളിലേക്കും പോകുന്നതിനു പകരം ബെഡില്‍ എഴുന്നേറ്റിരുന്നു ലാപ്‌ടോപ്പ് തുറന്നാല്‍ മാത്രം മതി എന്നായി ഓഫീസില്‍ കാര്യങ്ങളും, പഠനവും. കുറെ നാളുകള്‍ ഈ വിധത്തില്‍ പോയെങ്കിലും പല രാജ്യങ്ങളും കൊറോണ വൈറസ് ഭീഷണി കുറഞ്ഞതോടെ ഓഫീസുകളും സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. പക്ഷെ പലരും വീട്ടിലിരുന്നതിന്റെ ആലസ്യത്തില്‍ നിന്നും മോചിതരായിട്ടില്ല.
ഉദാഹരണത്തിന് വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിലെ പെണ്‍കുട്ടിയുടെ കാര്യം തന്നെയെടുക്കാം. ലോക്ക്ഡൗണ്‍ സമയത്ത് കിടക്കപ്പായയില്‍ നിന്നും നേരെ എഴുന്നേറ്റ് ലാപ്‌ടോപിന്റെ മുന്‍പില്‍ ഇരുന്നതുകൊണ്ടോ എന്തോ യൂണിവേഴ്‌സിറ്റിയില്‍ കാലത്ത് 9 മണിക്ക് ക്ലാസ്സുണ്ട് എന്ന വിവരം പെണ്‍കുട്ടിയെ ചൊടിപ്പിച്ചു. ബെഡില്‍ സുഖമായി മൂടിപ്പുതച്ചുറങ്ങുന്ന സമയത്താണോ ക്ലാസ് എന്നാണ് പരിഭവം. ക്ലാസ് വേണമെങ്കില്‍ തന്റെ ബെഡ്‌റൂമില്‍ വരട്ടെ എന്നാണ് ആവശ്യം.
അത് നടപ്പില്ല എന്ന് മനസ്സിലാക്കിയതോടെ പെണ്‍കുട്ടി ചെയ്തതെന്തെന്നോ? തന്റെ കിടക്കയും, ബെഡ് ഷീറ്റും, തലയിണയും, പുതപ്പുമായി നേരെ യൂണിവേഴ്‌സിറ്റി ക്ലാസ്സിലേക്ക്. അതും രാത്രി സുഖമായി ഉറങ്ങാന്‍ ഉപയോഗിക്കുന്ന നെറ്റ് ഡ്രസ്സ് ധരിച്ച്‌കൊണ്ട്. ടിക്ടോക് ഉപയോക്താവ് ‘Magda’ (@kapciaks) വിദ്യാര്‍ത്ഥി ഒരു ട്രോളി കാര്‍ട്ടില്‍ തന്റെ ബെഡ്ഡുമായി നൈറ്റ് ഡ്രസ്സ് ധരിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റിലേക്ക് കയറുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങള്‍ക്ക് രാവിലെ 9 മണിക്ക് ക്ലാസ്സുണ്ടെങ്കിലുംഇപ്പോഴും കിടക്കയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുമ്പോള്‍’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ്. #uni, #lboro എന്നീ ഹാഷ് ടാഗുകളും വിഡിയോക്കോപ്പോം പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ഹാഷ്ടാഗ് ലെസ്റ്റര്‍ഷെയറിലെ ലോഫ്ബറോ സര്‍വകലാശാലയാണെന്നാണ് വിവരം.
ക്ലാസ്സിലെത്തിയ വിദ്യാത്ഥിനി ഒരു നീണ്ട മേശപ്പുറത്ത് എല്ലാം സജ്ജീകരിച്ച് കിടക്കുന്നതും വിഡിയോയിലുണ്ട്.

Related Articles

Back to top button