ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ കനത്ത തോല്‍വിയില്‍ വിമര്‍ശനം ഉന്നയിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി യോഗം. സംസ്ഥാനത്തെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് പി.ബി. റിപ്പോര്‍ട്ട്. മുന്‍കാല തീരുമാനങ്ങള്‍ പലതും നടപ്പാക്കിയില്ലെന്നും യോഗത്തില്‍ വിമര്‍ശനം.
ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനം മുഖ്യ അജന്‍ഡയായിട്ടാണ് വെള്ളിയാഴ്ച മുതല്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. അതിനിടയിലാണ് നിലവില്‍ സംസ്ഥാനത്തെ പ്രകടനത്തില്‍ കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. തിരുത്തല്‍ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. കേരളത്തിലെ ബി.ജെ.പിയുടെ പ്രകടനവും പാര്‍ട്ടിക്കെതിരായ ജനവികാരവും തിരിച്ചടിയിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തല്‍.
ഇടതുമുന്നണി അധികാരത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ കേരളത്തില്‍ 2019-ലും ഇത്തവണയും ഉണ്ടായ തോല്‍വി സി.പി.എമ്മിനേറ്റ കനത്ത ആഘാതമാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി കഴിഞ്ഞാഴ്ചചേര്ന്ന പാര്‍ട്ടി സംസ്ഥാനകമ്മിറ്റി യോഗത്തിലും പിന്നീട് ജില്ലാ കമ്മിറ്റി യോഗങ്ങളിലും സംസ്ഥാനസര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
1,117 Less than a minute