കൊല്ലത്ത് എസ്.എഫ്.ഐ നേതാവ് വാഹനാപകടത്തില്‍ മരിച്ചു. പുത്തൂർ വല്ലഭൻകര പ്രകാശ് മന്ദിരത്തില്‍ പ്രകാശിന്റെ ഏക മകള്‍ അനഘ പ്രകാശാ(24)ണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ കൊട്ടാരക്കര-പുത്തൂർ റോഡില്‍ കോട്ടാത്തല സരിഗ ജങ്ഷനില്‍ വച്ച് അനഘ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരേവന്ന നാഷണല്‍ പെർമിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അനഘയെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബി.എഡ്.വിദ്യാർഥിനിയായ അനഘ വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളില്‍ അധ്യാപന പരിശീലനത്തിനായി പോകും വഴിയായിരുന്നു അപകടം.
150 Less than a minute