BREAKING NEWSKERALALATEST

ഗവര്‍ണറുടെ മാധ്യമവിലക്ക് ജനാധിപത്യവിരുദ്ധം, നടപടി സ്വേച്ഛാധിപതിയുടേത്; എം.വി ഗോവിന്ദന്‍

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഇടതു മുന്നണിക്ക് തടസം ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ സമനില തെറ്റിയത് പോലെ പെരുമാറുന്നു. മാധ്യമങ്ങള്‍ക്ക് എതിരായ നടപടി സ്വേച്ഛാധിപതിയുടേതാണ്. നിയമപരമായി പ്രവര്‍ത്തിക്കാന്‍ തയാറാകണം. ഗവര്‍ണക്കെതിരെ കെ യു ഡബ്ല്യൂ ജെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത് അഭിനന്ദനാര്‍ഹമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് ഇടയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനാണ് ലഘുലേഖ വിതരണം. ജനങ്ങളെ അണിനിരത്തി മാത്രമേ ഗവര്‍ണരുടെ നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയൂ. മേയറുടെ കത്ത് വിവാദം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് അന്വേഷിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിന് എതിരാണ് പാര്‍ട്ടി. കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തില്‍ ബോധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഗവര്‍ണര്‍ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍.ഗവര്‍ണര്‍ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button