BREAKINGKERALA

ചക്കക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ കൊമ്പന്‍ മുറിവാലന്‍ ചരിഞ്ഞു

ഇടുക്കി: ചിന്നക്കനാലിലെ കൊമ്പന്‍ മുറിവാലന്‍ ചരിഞ്ഞു. ചക്കക്കൊമ്പന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുറിവാലന്‍ അവശനായി കഴിഞ്ഞദിവസം വീണിരുന്നു. കാട്ടാനകള്‍ കഴിഞ്ഞദിവസം കൊമ്പുകോര്‍ത്തിരുന്നു. ഇതിലാണ് മുറിവാലന്‍ കൊമ്പന് പരുക്കേറ്റിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ചികിത്സ നല്‍കി വരുന്നതിനിടെയാണ് ആന ചരിഞ്ഞത്.
ചക്കക്കൊമ്പന്‍ മുറിവാലനെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. ചക്കകൊമ്പന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുറിവാലന്‍ കാട്ടാന അപകടാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു കൊമ്പന്മാര്‍ ഏറ്റുമുട്ടിയത്. മുറിവാലന്‍ കൊമ്പന്‍ ഒരാഴ്ചയോളം പരുക്കുമായി നടന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ആന അവശനിലയില്‍ വീഴുകയയിരുന്നു. വനം വകുപ്പ് നിരീക്ഷിച്ച് വരുകയായിരുന്നു.
ഇന്‍ഫെക്ഷന്‍ ആയതാണ് പരുക്ക് ഗുരുതരമായത്. ചക്കക്കൊമ്പന് പരുക്കില്ലെന്ന് ദേവികുളം റേഞ്ച് ഓഫീസര്‍ അറിയിച്ചിരുന്നു. ചിന്നക്കനാലില്‍ പ്രശ്‌നക്കാരായ മൂന്ന് കൊമ്പന്മാരില്‍ രണ്ടാമനായിരുന്നു മുറിവാലന്‍. അരിക്കൊമ്പനുശേഷം ചിന്നക്കനാലില്‍ ഉണ്ടായിരുന്ന രണ്ട് കൊമ്പന്മാരാണ് ചക്കക്കൊമ്പനും, മുറിവാലനും.

Related Articles

Back to top button