BREAKINGINTERNATIONAL

ചേരിയില്‍ 500 രൂപയുടെ മുറി, റൂംടൂറുമായി സൊമാറ്റോ ഡെലിവറിബോയ്

റൂം ടൂറും ഹോം ടൂറുമൊക്കെ ഇന്ന് ഇന്‍സ്റ്റ?ഗ്രാമിലെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്. സെലിബ്രിറ്റികള്‍ മാത്രമല്ല, അല്ലാത്തവരും ഇന്ന് ഹോം ടൂറും റൂം ടൂറുമൊക്കെ നടത്തി വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മുംബൈ ചേരിയില്‍ താമസിക്കുന്ന സൊമാറ്റോ ഡെലിവറി ഏജന്റിന്റെ റൂം ടൂര്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
പ്രഞ്‌ജോയ് ബോര്‍ഗോയാരിയാണ് ഇന്‍സ്റ്റ?ഗ്രാമില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയ ബോര്‍ഗോയാരി 500 രൂപ വാടകയുള്ള റൂമില്‍ മറ്റൊരാള്‍ക്കൊപ്പമാണ് താമസിക്കുന്നത്. യുവാവ് ഷെയര്‍ ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. 500 രൂപയുള്ള മുംബൈ ചേരിയിലെ മുറിയിതാ എന്ന് പറഞ്ഞുകൊണ്ടാണ് യുവാവിന്റെ വീഡിയോ തുടങ്ങുന്നത് തന്നെ.
നാല് മില്ല്യണിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. ഒരു കുപ്പി വെള്ളവുമായി ചേരി പ്രദേശത്തുകൂടി യുവാവ് നടന്നു പോകുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണുന്നത്. പിന്നീട് ഇടുങ്ങിയ കുറച്ചു സ്റ്റെപ്പുകള്‍ കയറുന്നത് കാണാം. പലവിധ സാധനങ്ങള്‍ വച്ചിരിക്കുന്ന മുറിയില്‍ അവനും റൂംമേറ്റും ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ഒക്കെ വീഡിയോയില്‍ ഉണ്ട്.

എന്തായാലും, വളരെ പെട്ടെന്നാണ് യുവാവിന്റെ വീഡിയോ വൈറലായി മാറിയത്. ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഭൂരിഭാ?ഗം പേരും എടുത്തു പറഞ്ഞത് അവന്റെ പൊസിറ്റീവായിട്ടുള്ള മനോഭാവവും ചിരിയുമാണ്. ഇത്രയും ചെറിയ മുറിയില്‍ താമസിക്കുന്നതിന്റെ പരിഭവമോ പരാതിയോ ഇല്ല അവന്റെ മുഖത്ത്. അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ ഒരാള്‍ അവന്റെ മൂന്ന് മാസത്തെ വാടകയ്ക്കുള്ള പണം നല്‍കി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Back to top button