BREAKINGBUSINESSNATIONAL

ജിയോ ഉപഭോക്താക്കള്‍ക്ക് 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്, പ്രഖ്യാപനവുമായി മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ മീറ്റിങില്‍ ജിയോ എഐ-ക്ലൗഡ് വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ച് ചെയര്‍മാന്‍ മുകേഷ് അംബാനി. ജിയോ ഉപഭോക്താക്കള്‍ക്ക് ജിയോയുടെ ക്ലൗഡ് സേവനങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
ജിയോ എഐ ക്ലൗഡ് വെല്‍ക്കം ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ഉപയോഗിക്കാനാവും. ചിത്രങ്ങളും വീഡിയോകളും ഡോക്യുമെന്റുകളും ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങളെല്ലാം ഈ ക്ലൗഡ് സ്റ്റോറേജില്‍ സൂക്ഷിക്കാനാവും. ഈ വര്‍ഷം ദീപാവലിയോട് അനുബന്ധിച്ചാണ് ജിയോ എഐ ക്ലൗഡ് വെല്‍ക്കം ഓഫര്‍ ആരംഭിക്കുക.
അധിക സ്റ്റോറേജ് ആവശ്യമുള്ളവര്‍ക്ക് മിതമായ നിരക്കില്‍ അത് ലഭ്യമാക്കുമെന്നും മുകേഷ് അംബാനി ഉറപ്പ് നല്‍കുന്നു. അതേസമയം, വെല്‍ക്കം ഓഫര്‍ കാലാവധിയിലായിരിക്കും ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭിക്കുക. ഈ കാലാവധിക്ക് ശേഷം ക്ലൗഡിന് നിരക്ക് ഈടാക്കി തുടങ്ങും.

Related Articles

Back to top button