ചെന്നൈ: റെയില്‍വെ ടിക്കറ്റ് ബുക്കിം?ഗ് നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക 60 ദിവസം മുമ്പ് മാത്രമായിരിക്കും. നേരത്തെ 120 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയില്‍വേ. മാറ്റം നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. അതേസമയം, 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനില്‍ക്കുമെന്നും റെയില്‍വേ അറിയിക്കുന്നു.
75 Less than a minute