BREAKINGKERALA

തിരുവനന്തപുരത്ത് സഹോദരിമാരായ വിദ്യാര്‍ത്ഥിനികള കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ കാറില്‍ കയറ്റി സഹോദരിമാരായ വിദ്യാര്‍ത്ഥിനികള ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണറവിള സ്വദേശികളായ ആദര്‍ശ്, അഖില്‍, പെരിങ്ങമല സ്വദേശി അനുരാഗ് എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടിയുണ്ടായെന്ന് പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചു.
പൂവാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ജന്മദിനത്തിന് സമ്മാനം നല്‍കാനെത്തിയ ആണ്‍സുഹൃത്തും സുഹൃത്തുക്കളും സഹോദരിമാരായ പെണ്‍കുട്ടികളെ കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഈ മാസം 28നാണ് സംഭവം നടക്കുന്നത്. പിറന്നാളിന് സമ്മാനം നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ നിന്ന് കൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയിലാണ് പൂവാര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button