പാലക്കാട്: ഏറെ വിവാദമുയര്‍ത്തിയ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവും ബന്ധുവും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പ്രതികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാംപ്രതിയാണ്. ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ ആണ് രണ്ടാം പ്രതി.
2020-ലെ ക്രിസ്മസ് ദിനത്തിലാണ് അനീഷ് കൊല്ലപ്പെടുന്നത്. സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് (27) പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനുംചേര്‍ന്ന് തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. ഇരുവരും സ്‌കൂള്‍ കാലംമുതല്‍ പ്രണയത്തിലായിരുന്നു.
പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവിന്റേതാണ് ഉത്തരവ്.
59 Less than a minute