BREAKINGNATIONAL

ത്രിപുരയില്‍ പരിക്കേറ്റ സി.പി.എം. നേതാവ് മരിച്ചു; ഇന്ന് ബന്ദാചരിക്കും

അഗര്‍ത്തല: ത്രിപുരയില്‍ അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം. നേതാവ് ബാദല്‍ ഷില്‍ മരിച്ചു. അടുത്തിടെ നടക്കാനിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പരിഷത്ത് സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടായിരുന്ന ഷില്ലിനെ ബി.ജെ.പി. പിന്തുണയുള്ള ഗുണ്ടകള്‍ കൊലപ്പെടുത്തിയതാണെന്ന് സി.പി.എം. ആരോപിച്ചു. പ്രതിഷേധമായി സംസ്ഥാനത്ത് ഞായറാഴ്ച 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനംചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം തെക്കന്‍ ത്രിപുരയിലെ രാജ്നഗറില്‍വെച്ചാണ് ഒരു സംഘമാളുകള്‍ ഷില്ലിനെ ആക്രമിച്ചത്. ഓഗസ്റ്റ് എട്ടിനാണ് ത്രിപുരയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്.

Related Articles

Back to top button