BREAKINGNATIONAL

ദില്ലിയിലേക്ക് വരുന്നവര്‍ ‘പുറത്ത് നിന്നുള്ളവര്‍’, നഗരത്തില്‍ പഞ്ചാബികള്‍ക്ക് ആധിപത്യം; യുവതിയുടെ കുറിപ്പിന് വിമര്‍ശനം

ജനിച്ച്, ജീവിച്ച സ്ഥലം അത് നഗരമോ ഗ്രാമമോ ആകട്ടെ, ആ സ്ഥലവുമായി ആളുകള്‍ക്ക് ഒരു പ്രത്യേക ആത്മബന്ധമുണ്ടാകും. പ്രത്യേകിച്ചും കുട്ടിക്കാലത്ത് ജീവിച്ചിരുന്ന പ്രദേശങ്ങളോട്. അവിടേയ്ക്ക് മറ്റ് നഗരങ്ങളില്‍ നിന്നോ സ്ഥലങ്ങളില്‍ നിന്നോ ഉള്ളവര്‍ എത്തിയാല്‍ സ്വന്തം വീട്ടിലേക്ക് അപരിചിതരായ ഒരാള്‍ കയറിവന്ന അനുഭവമായിരിക്കും നമ്മുക്കുണ്ടാവുക. ഇത് ആ ദേശവുമായി നമ്മുക്കുണ്ടാകുന്ന ആത്മബന്ധത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. സ്വന്തമെന്ന് കരുതുന്ന ദേശത്തോടുള്ള ഈ ആത്മബന്ധമാണ് പലപ്പോഴും പ്രാദേശീകവാദമായും പിന്നീട് ദേശീയതാവാദമായും വളരുന്നതും. ഇടയ്ക്ക് മഹാരാഷ്ട്രയിലും പഞ്ചാബിലും ഇത്തരം പ്രദേശികവാദങ്ങള്‍ ശക്തമായിരുന്നു. അത്തരമൊരു പ്രാദേശീകവാദം സമൂഹ മാധ്യമത്തില്‍ ഉയര്‍ന്നപ്പോള്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചത്.

ദില്ലി, മുംബൈ, ബെംഗളൂരു, ഗുഡ്ഗാവ്, ഹൈദ്രാബാദ് എന്നീ നഗരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പരാമര്‍ശിക്കപ്പെടുന്ന നഗരങ്ങളാണ്. ദില്ലിയും മുംബൈയും നീണ്ട ചരിത്രമുള്ള നഗരങ്ങളാണെങ്കില്‍ മറ്റുവള്ളവ ഐടിക്കാലത്ത് രൂപം കൊണ്ട പുതിയ നഗരങ്ങളാണ്. ഓരോ നഗരവാസിയും സ്വന്തം നഗരം മികച്ചതാണെന്ന അവകാശവാദമുന്നയിക്കുന്നു. ഒരു സ്ത്രീ കഴിഞ്ഞ ദിവസം തന്റെ എക്‌സ് ഹാന്റില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇതിനാധാരം. ദില്ലിയിലേക്ക് വരുന്നവരെ ‘പുറത്തുനിന്നുള്ളവര്‍’ എന്നാണ് വിളിക്കുന്നതെന്നും നഗരത്തില്‍ പഞ്ചാബികളാണ് ആധിപത്യം പുലര്‍ത്തുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീയുടെ അഭിപ്രായം നിരവധി മറുകുറിപ്പുകള്‍ക്ക് കാരണമായി.

Related Articles

Back to top button