ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, ഹരിയാണ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളായിരിക്കും വൈകിട്ട് മൂന്നുമണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുക.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികളായിരിക്കും പ്രഖ്യാപിക്കുക. വയനാട് ഉപതിരഞ്ഞെടുപ്പ് ഇതിനൊപ്പം ഉണ്ടാകുമോ അതോ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നീളുമോ എന്ന കാര്യം ഉച്ചയ്ക്ക് അറിയാം.
ഹരിയാണ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ മൂന്നിനാണ് കഴിയുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 26-നും. 288 നിയമസഭാ സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയില്‍ മത്സരം, ഹരിയാണയില്‍ 90 സീറ്റുകളിലേക്കും. സെപ്റ്റംബറിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ തീയതിയും പ്രഖ്യാപിച്ചേക്കും
74 Less than a minute