BREAKINGINTERNATIONAL

പെട്ടെന്ന് ‘വര്‍ക്ക് ഫ്രം ഹോം’ നിര്‍ത്തലാക്കി, ആളുകള്‍ ജോലി ഉപേക്ഷിക്കുകയാണ്, ചര്‍ച്ചയായി പോസ്റ്റ്

പല കമ്പനികളിലും ഇന്ന് ‘വര്‍ക്ക് ഫ്രം ഹോം’ അനുവദിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വര്‍ക്ക് ഫ്രം ഹോം എന്ന വാക്ക് നമുക്ക് ഇത്രയേറെ പരിചിതമായത് കൊവിഡ് മഹാമാരിക്ക് ശേഷമാണ്. പല കമ്പനികളും ആ സമയത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിച്ചിരുന്നു. എന്നാല്‍, പിന്നീട് അത് തിരികെ ഓഫീസിലേക്ക് തന്നെ എത്തുകയും ചെയ്തു. എന്നാല്‍, ചില കമ്പനികളാകട്ടെ അന്ന് തുടങ്ങിയ വര്‍ക്ക് ഫ്രം ഹോം രീതി തന്നെ തുടരുകയും ചെയ്തു.
മിക്കവരും വര്‍ക്ക് ഫ്രം ഹോം ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് വികസിതരാജ്യങ്ങളില്‍. എന്നാല്‍, ഇപ്പോള്‍ ഒരാള്‍ റെഡ്ഡിറ്റില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. ജോലി സംബന്ധമായ അനേകം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമാണ് റെഡ്ഡിറ്റ്.
പെട്ടെന്ന് തന്റെ കമ്പനി വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതിലെ നിരാശയാണ് ഇയാള്‍ പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്. യുവാവ് പറയുന്നത് ഒരു വര്‍ഷം മുമ്പാണ് താന്‍ ഈ കമ്പനിയില്‍ എത്തിയത് എന്നാണ്. വര്‍ക്ക് ഫ്രം ഹോം ആയതിനാലാണ് പല കമ്പനികളുടെയും ഓഫറുകള്‍ നിരസിച്ച് ഈ ജോലി തെരഞ്ഞെടുത്തത്. യുവാവ് പറയുന്നത് വിട്ടുമാറാത്ത വേദനയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതുമാണ് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുമ്പോള്‍ തന്നെ അലട്ടുന്ന കാര്യം എന്നാണ്.
ഞങ്ങള്‍ക്ക് കമ്പനിയില്‍ നിന്നും ഒരു ഇമെയില്‍ ലഭിച്ചു. ഞങ്ങള്‍ക്ക് ഇനി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയില്ല, ശക്തമായ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണ് WFH നിര്‍ത്തലാക്കുന്നത് എന്നാണ് പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് താന്‍ ഈ കമ്പനിയില്‍ ജോലി തുടങ്ങിയത്. WFH കാരണം മറ്റ് ഓഫറുകള്‍ താന്‍ നിരസിക്കുകയായിരുന്നു. തനിക്ക് ക്രോണിക് പെയിനുണ്ട്, യാത്ര ചെയ്യേണ്ട എന്നത് വലിയ സഹായമാണ്. WFH നിര്‍ത്തലാക്കിയതോടെ പലരും ജോലി ഉപേക്ഷിച്ചു തുടങ്ങി. തനിക്കും അതിന് കഴിഞ്ഞെങ്കില്‍ എന്ന് ആ?ഗ്രഹിക്കുകയാണ് എന്നാണ് യുവാവ് പോസ്റ്റില്‍ പറയുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ഒരു ഡോക്ടറെ കണ്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വര്‍ക്ക് ഫ്രം ഹോം തന്നെ തുടരാനുള്ള അനുമതി കമ്പനിയില്‍ നിന്നും നേടിയെടുക്കൂ എന്നാണ് ചിലര്‍ ഉപദേശിച്ചത്. കോണ്‍ട്രാക്ടില്‍ പറയുന്നത് ‘വര്‍ക്ക് ഫ്രം ഹോം’ എന്നാണോ ആണെങ്കില്‍ ഒരു വക്കീലിനെ കാണൂ എന്ന് പറഞ്ഞവരും ഉണ്ട്. ചിലരെല്ലാം യുവാവിനോട് പറഞ്ഞത്, ജോലി പോയാല്‍ കുഴപ്പമില്ല എന്നാണെങ്കില്‍ വര്‍ക്ക് ഫ്രം ഹോം തന്നെ തുടരൂ എന്നാണ്.

Related Articles

Back to top button