BREAKINGKERALA

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ; സ്ഥാനാരോഹണം ഡിസംബര്‍ 8ന്

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബര്‍ 8ന് നടക്കും. 20 പുതിയ കര്‍ദിനാള്‍മാരെയാണ് വത്തിക്കാന്‍ പ്രഖ്യാപിച്ചത്. നിലവിലെ വത്തിക്കാനില്‍ മാര്‍പ്പാപ്പയുടെ ഔദ്യോഗിക സംഘത്തില്‍ അംഗമാണ് നിയുക്ത കര്‍ദിനാള്‍. ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ് മാതാ പളളി ഇടവകാംഗമാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെത്തേടി കത്തോലിക്കാ സഭയുടെ ഉന്നത പദവിയെത്തുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. 20 കര്‍ദിനാള്‍മാരെയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപതംഗമായ നിയുക്ത കര്‍ദിനാള്‍ 2006 മുതല്‍ വത്തിക്കാനിലാണ് സേവനം ചെയ്യുന്നത്.
ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ് മാതാ പളളി ഇടവകാംഗമാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ട്. വത്തിക്കാന്റെ ഔദ്യോഗിക സംഘത്തില്‍ അംഗമായ അദ്ദേഹമാണ് മാര്‍പ്പാപ്പയുടെ വിദേശയാത്രകളടക്കമുളളവ ക്രമീകരിക്കുന്നതിന്റെ ചുമതല വഹിക്കുന്നത്. കര്‍ദിനാളായി ഡിസംബര്‍ 8ന് ചുമതലയേല്‍ക്കുന്ന മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് പ്രഖ്യാപനത്തിനു പിന്നാലെ ചങ്ങനാശേഖരിയിലുളള വീട്ടുകാരുമായി തന്റെ സന്തോഷം പങ്കിട്ടു. നിയുക്ത കര്‍ദിനാളിന്റെ അമ്മയുമായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ വീഡിയോ കോളില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മാതൃകപരമായ സേവനങ്ങള്‍ സഭയ്ക്ക് എന്നും തുണയാണെന്നായിരുന്നു മാര്‍പ്പാപ്പ പറഞ്ഞത്.

Related Articles

Back to top button