ENTERTAINMENTBREAKINGKERALAMALAYALAMNEWS
Trending

‘മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം വേണം’; ഫെഫ്ക്

മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഫെഫ്ക്.
ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മറ്റിയില്‍ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാനൊന്നും ഫെഫ്ക പ്രതികരിച്ചു. ഫെഫ്കയിലെ 21 യൂണിയനുകള്‍ക്ക് ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ കത്ത് അയച്ചു.

പതിനഞ്ചംഗ പവര്‍ഗ്രൂപ്പിനെ കുറിച്ചറിയില്ല, വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണ് സിനിമ സംഘടനകളെന്നും ഈ സംഘടനകളെ ആകെ നിയന്ത്രിക്കുന്ന പവര്‍ഗ്രൂപ്പ് സാധ്യമല്ലെങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

മലയാള സിനിമ ലോകം അടക്കിവാഴാന്‍ പവര്‍ ഗ്രൂപ്പുകളുണ്ടെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോട്ട്. ലൈംഗിക ചൂഷണം മുതല്‍ സിനിമാ വിലക്കുകള്‍ വരെ തീരുമാനിക്കുന്ന ഈ മാഫിയ സംഘമെന്നും മൊഴിയുണ്ട്. നടന്‍മാരും സംവിധായകരും നിര്‍മാതാക്കളും തുടങ്ങി തീയറ്റര്‍ ഉടമകളടക്കം പതിനഞ്ച് പേരടങ്ങിയതാണ് പവര്‍ഗ്രൂപ്പ്.

സിനിമാലോകത്തെ മാഫിയ സംഘമെന്നാണ് ഈ ഗ്രൂപ്പിനെ റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. സിനിമാലോകമെന്നാല്‍ പുരുഷന് മാത്രം അധികാരമുള്ള സ്ഥലമാണെന്നാണ് ഈ സംഘത്തിന്റെ വിചാരം. ഒരു നടി തനിക്കുണ്ടായ ദുരനുഭവം പുറത്തുപറയുകയോ എതിര്‍ക്കുകയോ ചെയ്താല്‍ ഈ ഗ്രൂപ്പ് ആ നടിക്കെതിരെ രംഗത്ത് വരും. സൈബര്‍ ആക്രമണം മുതല്‍ സിനിമയില്‍ നിന്നുള്ള വിലക്കിന് വരെ ഇവര്‍ നേതൃത്വം കൊടുക്കുമെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.

Related Articles

Back to top button