BREAKINGNATIONAL

മഹാരാഷ്ട്രയില്‍ നടുറോഡില്‍ കൂറ്റന്‍ മുതല

കനത്ത മഴയ്ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ റോഡിലിറങ്ങി കൂറ്റന്‍ മുതല. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂണിലാണ് മുതല ഇറങ്ങിനടന്നത്. നിരവധി മുതലകളുള്ള ശിവനദിയില്‍ നിന്നും ഇറങ്ങിയതാണെന്നാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിപ്ലൂണിലും രത്നഗിരിയിലെ ജില്ലയിലെ ചില സ്ഥലങ്ങളിലും നിര്‍ത്താതെ മഴ പെയ്യുകയാണ്.ഓട്ടോറിക്ഷാ ഡ്രൈവറാണ് റോഡിലൂടെ സഞ്ചരിക്കുന്ന മുതലയുടെ വീഡിയോ പകര്‍ത്തിയത്. ശുദ്ധജലത്തില്‍ ജീവിക്കുന്ന മുതലകള്‍ ധാരാളമുള്ള സ്ഥലമാണ് രത്നഗിരി. എട്ട് അടിയോളം നീളമുള്ള ഭീമന്‍ മുതലയാണ് റോഡിലിറങ്ങിയത്.
രത്നഗിരിയിലെ ചിപ്ലുന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Related Articles

Back to top button