BREAKINGINTERNATIONAL

മാള്‍ട്ടയിലെ ഉല്ലാസബോട്ടില്‍ കുഴഞ്ഞുവീണു;36-ാം വയസില്‍ ടുണീഷ്യന്‍ ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം

ടുണീഷ്യന്‍ ബ്യൂട്ടി ഇന്‍ഫ്ളുവന്‍സര്‍ ഫറ എല്‍ കാദിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി ആരാധകര്‍. 36-കാരിയായ ഫറ മാള്‍ട്ടയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാള്‍ട്ടയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ അവര്‍ ഉല്ലാസബോട്ടിലാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ടുണീഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോട്ടില്‍ ഇവരെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ മറ്റു പരിക്കുകളൊന്നും കാണാത്തതിനാല്‍ മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. അടുത്ത സുഹൃത്തും ഇന്‍ഫ്ളുവന്‍സറുമായ സുലൈമ നെയ്നിയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഫറയുടെ മരണവിവരം അറിയിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷത്തില്‍ അധികം ഫോളോവേഴ്സുള്ള ഫറ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആര്‍ക്കിടെക്റ്റായും ജോലി ചെയ്യുന്നുണ്ട്. കൂടാതെ ഫാഷന്‍ ബ്രാന്‍ഡായ ബസാര്‍ ബൈ ഫാഫിന്റെ സ്ഥാപക കൂടിയാണ്. ഗ്രീസിലെ മൈകോനോസില്‍ നിന്ന് കഴിഞ്ഞ ജൂണ്‍ ഏഴിനാണ് ഇവര്‍ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button