ദില്ലി: മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. മീററ്റ് – ലക്‌നൗ, മധുര – ബെം?ഗളൂരു, ചെന്നൈ – നാ?ഗര്‍കോവില്‍ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടുക. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് മൂന്ന് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്.
തദ്ദേശീയമായി നിര്‍മ്മിച്ച വന്ദേ ഭാരത് ട്രെയിനില്‍ ലോകോത്തര സൗകര്യങ്ങളും കവച് സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നുവെന്ന് റെയില്‍വേ അറിയിച്ചു. വന്ദേഭരതിന് 360 ഡിഗ്രി തിരിയുന്ന ഇരിപ്പിടങ്ങള്‍, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകള്‍ തുടങ്ങിയ പ്രത്യേകതകളുമുണ്ട്. പ്രകൃതി രമണീയമായ നാഗര്‍കോവിലിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ആദ്യ വന്ദേ ഭാരത് എന്ന നിലയില്‍ ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍ വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന് ദക്ഷിണ റെയില്‍വേ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
തമിഴ്നാടിന് അനുവദിച്ച വന്ദേഭാരത് 726 കിലോമീറ്റര്‍ സഞ്ചരിക്കും, കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദുനഗര്‍, മധുരൈ, ഡിണ്ടിഗല്‍, ട്രിച്ചി, പെരമ്പലൂര്‍, കടലൂര്‍, വില്ലുപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നീ 12 ജില്ലകളിലെ യാത്രക്കാര്‍ക്ക് ആധുനികവും വേഗതയേറിയതുമായ ട്രെയിന്‍ യാത്രാനുഭവം നല്‍കും. തിരുച്ചിറപ്പള്ളി വഴി മധുരയെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണ് മധുര – ബെംഗളൂരു എക്‌സ്പ്രസ്. ബിസിനസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ജോലിക്കാര്‍ക്കും തമിഴ്നാട്ടില്‍ നിന്ന് മെട്രോപൊളിറ്റന്‍ നഗരമായ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാന്‍ ഈ ട്രെയിന്‍ സഹായകരമാകും. മീററ്റിനെ ലഖ്നൗവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരതും കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
വേഗത, സൌകര്യപ്രദമായ യാത്ര എന്നീ ആവശ്യങ്ങള്‍ വന്ദേ ഭാരത് എക്സ്പ്രസ് യാതാര്‍ത്ഥ്യമാക്കിയെന്ന് യാഥാര്‍ത്ഥ്യമാക്കിയെന്ന് റെയില്‍വേ അവകാശപ്പെട്ടു. തദ്ദേശീയമായി വികസിപ്പിച്ച ഈ ട്രെയിന്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ യ്ക്ക് കീഴില്‍ 2019 ഫെബ്രുവരി 15 നാണ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ന് നൂറിലധികം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ രാജ്യത്തുടനീളം സര്‍വീസ് നടത്തുന്നു. ഇത് 280-ലധികം ജില്ലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുകയും ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു.
****