BREAKINGNATIONAL

യുപിഐ സര്‍ക്കിള്‍ എത്തി: ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാടുകള്‍ നടത്താം

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താന്‍ കഴിയുന്ന യുപിഐ സര്‍ക്കിള്‍ എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അയാളുടെ അനുമതിയോടെയോ അയാള്‍ ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റൊരാള്‍ക്കാണ് ഇത്തരത്തില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുക.
യുപിഐ അക്കൗണ്ട് ഉള്ള ആള്‍ പ്രൈമറി യൂസര്‍ ആയിരിക്കും. ഇയാള്‍ ചുമതലപ്പെടുത്തുന്ന രണ്ടാമത്തെയാള്‍ സെക്കന്‍ഡറി യൂസറും. ഇപ്പോള്‍ രണ്ട് പേര്‍ക്ക് മാത്രമേ യുപിഐ സര്‍ക്കിളിന്റെ ഭാ?ഗമാകാന്‍ കഴിയൂ. പ്രൈമറി യൂസറുടെ അക്കൗണ്ട് ഉപയോ?ഗിച്ച് സെക്കന്‍ഡറി യൂസറിന് യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത. എന്നാല്‍ സെക്കന്‍ഡറി യൂസറിന് ഇടപാട് നടത്താവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാന്‍ പ്രൈമറി യൂസറിന് സാധിക്കും.
കൂടുതല്‍ ആളുകളിലേക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ എത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ മിക്ക ഇടപാടുകളും യുപിഐ സംവിധാനം വഴി മാറി തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇത് ഉപയോ?ഗിക്കാത്തവരും നിരവധിയാണ്. ഇവരെ ലക്ഷ്യം വെച്ചാണ് പുതിയ ഫീച്ചറായി യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്.
കാര്‍ഡുകളുടെയോ മറ്റേതെങ്കിലും ഫിസിക്കല്‍ കാര്‍ഡുകളുടെയോ സഹായം ഇല്ലാതെ തന്നെ ഏത് യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്ന യുപിഐ ഇന്റര്‍ഓപ്പറബിള്‍ ക്യാഷ് ഡെപ്പോസിറ്റ് എന്ന ഫീച്ചറും ഈ അടുത്ത് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ചിരുന്നു. ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍, യുപിഐ, വെര്‍ച്വല്‍ പേയ്മെന്റ് അഡ്രസ് (വിപിഎ), അക്കൗണ്ട് ഐഎഫ്എസ്സി എന്നിവയുമായി ബന്ധിപ്പിച്ച്, അവരുടെ സ്വന്തം അക്കൗണ്ടിലോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലോ പണം നിക്ഷേപിക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും.

Related Articles

Back to top button