KERALALATEST

വധഗൂഢാലോചന കേസ്; ദിലീപിനെ വിളിച്ചവരില്‍ ഡിഐജിയും, അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

വധഗൂഢാലോചന കേസില്‍ ദിലീപിനെ വിളിച്ചവരില്‍ ഡി ഐ ജിക്കും പങ്ക്, അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചതിന്റെ രേഖകള്‍ ലഭിച്ചു.ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചത് 4 മിനിറ്റ് 12 സെക്കന്‍ഡ്. ജനുവരി 8 ന് വാട്‌സ്ആപ് കാള്‍ വഴിയാണ് സംസാരിച്ചത്. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോണ്‍ കൈമാറിയത്. അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോണ്‍ വിളിച്ചത്.

അതേസമയം ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോണില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങള്‍. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ദിലീപ് സത്യവാങ്മൂലം നല്‍കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ എഫ്എ ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് പറയുന്നു.

Related Articles

Back to top button