ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അസുഖകരമായ കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സമാന്ത. വ്യക്തിജീവിതവും രോഗവും ചികിത്സയുമെല്ലാം ഇത്തരത്തില്‍ കടന്നുപോയ ഘട്ടമാണെന്ന് സമാന്ത പറഞ്ഞു. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
വിവാഹമോചനത്തിന് ശേഷം പലപേരുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് സമാന്ത പറഞ്ഞു. സെക്കന്‍ഡ് ഹാന്‍ഡ്, യൂസ്ഡ്, വേസ്റ്റഡ് ലൈഫ് എന്നിങ്ങനെ പലതരം കമന്റുകള്‍ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. തുടക്കത്തില്‍ അതൊക്കെ കേള്‍ക്കുന്നത് വളരെ വേദനയുള്ള കാര്യമായിരുന്നു. പതിയ അത്തരം കമന്റുകളോട് മുഖം തിരിച്ചുനില്‍ക്കാന്‍ ഞാന്‍ പഠിച്ചു. വിവാഹമോചിതയാണെന്നും ഇത് ജീവിതത്തിന്റെ അവസാനമല്ലെന്നും സ്വയം പറഞ്ഞുപഠിപ്പിക്കുകയായിരുന്നുവെന്നാണ് സമാന്ത പറഞ്ഞത്. വിവാഹമോചനത്തിന് ശേഷം തന്നെക്കുറിച്ച് പലരീതിയില്‍ ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. പലതും പച്ചക്കള്ളമാണ്. നിങ്ങള്‍ കേള്‍ക്കുന്നതൊന്നും വാസ്തവമല്ല, സത്യം ഇതാണെന്ന് വിളിച്ച് പറയാനുള്ള കടുത്ത ആഗ്രഹം എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പലകാരണങ്ങള്‍കൊണ്ട് ഞാന്‍ അതില്‍ നിന്നെല്ലാം വിട്ടുനിന്നു. എന്നാല്‍ എന്റെ മാതാപിതാക്കളേയും കൂട്ടുകാരേയും മാത്രം വിശ്വസിപ്പിച്ചാല്‍ മതി എന്നായിരുന്നു തന്റെ പോളിസിയെന്ന് താരം കൂട്ടിച്ചേര്‍ത്തു.
ഓട്ടോ ഇമ്മ്യൂണ്‍ രോഗം സ്ഥിരീകരിച്ചതിനെ കുറിച്ചും താരം വിശദീകരിച്ചു. ‘കോഫി വിത് കരണ്‍ ഷോയുടെ ഷൂട്ടിങിന് ശേഷം ഹൈദരാബാദിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഫ്ലൈറ്റില്‍ ഒപ്പം ബിസിനസ് പങ്കാളി ഹിമാങ്കും ഉണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം ആറോ ഏഴോ മാസം മാത്രമേ അപ്പോള്‍ പിന്നിട്ടിരുന്നുള്ളൂ. മാനസികമായി ഏറെ തളര്‍ന്നുപോയിരുന്ന ഒരു സമയമായിരുന്നു. മടക്കയാത്രയ്ക്കിടെ ഹിമാങ്കിനോട് ഞാന്‍ പറഞ്ഞു, എനിക്ക് ഉള്ളില്‍ ഒരു സമാധാനം തോന്നുന്നുവെന്ന്.. വളരെ പ്രയാസമേറിയ ഒരു കാലത്തിന് ശേഷം വളരെ കാഷ്വലായി പറഞ്ഞൊരു കാര്യമായിരുന്നു അത്. അടുത്ത ദിവസം എനിക്ക് ഖുഷിയുടെ ഷൂട്ടുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഭയങ്കര ക്ഷീണം തോന്നി. ഷൂട്ടിന്റേയോ വര്‍ക്കൗട്ടിന്റേയോ ക്ഷീണമാവുമെന്നാണ് കരുതിയിരുന്നത്. അന്ന് മുതല്‍ ശരീരം ക്ഷീണിക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലും മാസങ്ങള്‍ വേണ്ടിവന്നു. എന്റെ രോഗത്തിന്റെ തുടക്കമായിരുന്നു അത്’, സമാന്ത പറഞ്ഞു.
‘ബുദ്ധിമുട്ടേറിയ ഒരു ഇരുണ്ടകാലത്തിലൂടെയായിരുന്നു പിന്നീട് പോയിക്കൊണ്ടിരുന്നത്. നല്ലതും മോശവുമായ പല ചിന്തകളും മനസ്സിലൂടെ പോയി. ഇത് എപ്പോള്‍ മാറുമെന്ന് നിരന്തരം ഡോക്ടര്‍മാരോട് ചോദ്യം ഉന്നയിച്ചു. എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ വരുന്നതെന്ന് അമ്മയോട് ചോദിച്ചു. എല്ലാ അഞ്ച് മിനുട്ടിലും സുഹൃത്തുക്കളെ വിളിച്ച് എനിക്ക് പേടിയാവുന്നുവെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ഞാന്‍. ഏറെക്കാലത്തിന് ശേഷമാണ് മനശക്തിക്ക് വേണ്ടി സ്വന്തം ഉള്ളിലേക്ക് നോക്കാന്‍ ഞാന്‍ പഠിച്ചത്. അവിടെയാണ് യഥാര്‍ഥ ശക്തിയുള്ളത്. ചികിത്സയ്ക്കൊപ്പം മെഡിറ്റേഷനും പിന്തുടര്‍ന്നു. അത് എനിക്ക് സമാധാനമുണ്ടാക്കാനും കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും സഹായിച്ചു’, സമാന്ത പറഞ്ഞു.
96 1 minute read