BREAKINGKERALA

‘സ്‌പോട്ട് ബുക്കിങ് വേണം; ആര്‍എസ്എസ് – ബിജെപി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കും’: ബിനോയ് വിശ്വം

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലവിലെ പരിഷ്‌കാരം തിരക്ക് ഒഴിവാക്കാനാണ്. എന്നാല്‍ പക്ഷെ പെട്ടന്ന് നടപ്പാക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ട് സ്‌പോട്ട് ബുക്കിങ് വേണമെന്നാണ് സിപിഐ നിലപാടെന്ന് ബിനോയ് വിശ്വം പറഞ്ഞു.
വിഷയത്തില്‍ ആര്‍എസ്എസ് – ബിജെപി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും അതിനെ ചെറുക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. മന്ത്രി വി എന്‍ വാസവന്റെ പ്രസ്താവന തനിക്കെതിരെയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വാസവന്‍ പറഞ്ഞതും താന്‍ പറഞ്ഞതും ഒന്ന് തന്നെയാണ്. ഭക്തര്‍ക്ക് അസൗകര്യം ഉണ്ടാകരുത് എന്നാണ് കമ്യുണിസ്റ്റ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പൂരം കലക്കിയതില്‍ ആര്‍ക്കാണ് ഉത്തരവാദിത്വം എന്നുള്ളത് അത് പുറത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയത് കൊണ്ട് അവസാനിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിവി അന്‍വര്‍ വിഷയത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
പി അന്‍വര്‍ ഒരു പാഠമാണെന്നും അത്തരം ആളുകളെ ആഘോഷിക്കുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ജാഗ്രത പുലര്‍ത്തണം എന്ന പാഠമാണ് നല്‍കുന്നത്. സിപിഐഎമ്മി മാത്രമല്ല സിപിഐയക്കും ഇത് ഒരു പാഠമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വയനാട് തുരങ്ക പാത പദ്ധതിയില്‍ വിശദമായ പഠനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികസനം നല്ലതാണ്. എന്നാല്‍ വയനാട് ദുരന്തം മുന്‍പില്‍ ഉണ്ട്. പഠനങ്ങള്‍ കൂടാതെ മുന്നോട്ട് പോകുന്നത് പലര്‍ക്കും സംശയം ഉണ്ടാക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം ആനി രാജയെ ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സംസ്ഥാന വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത് കീഴ്വവഴക്കമാണെന്ന് അദ്ദേഹം പറഞ്ഞു. വീണ വിജയന്‍ വിഷയത്തില്‍ രണ്ട് കമ്പനികള്‍ തമ്മിലുള്ള വിഷയമാണെന്നും അതില്‍ പ്രതികരിക്കാന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റം പ്രതികരണം.

Related Articles

Back to top button