BREAKINGINTERNATIONAL
Trending

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയില്‍ ഇസ്രയേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയില്‍ ഇസ്രയേലിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നും നേരത്തെ ഇസ്രയേലി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊലപ്പെട്ടത് യഹിയ സിന്‍വര്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്.
വലിയൊരു നേട്ടമാണ് യഹിയയുടെ മരണമെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റെ പ്രതികരണം . കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിന്‍വര്‍ ഹമാസ് തലവനായത്. പോയ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വര്‍ ആയിരുന്നു.

Related Articles

Back to top button