BUSINESSBUSINESS NEWS

ഹെല്‍ത്ത് ഗെയിന്‍ പോളിസിയുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്

കൊച്ചി ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (ആര്‍.ജി.ഐ.സി.എല്‍.) ഏറ്റവും പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയായ റിലയന്‍സ് ഹെല്‍ത്ത് ഗെയിന്‍ അവതരിപ്പിച്ചു. പോളിസി ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണം ഫീച്ചറുകള്‍ തിരഞ്ഞെടുത്ത് അവര്‍ തിരഞ്ഞെടുക്കുന്നതിന് മാത്രം പണം നല്‍കി അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി രൂപകല്‍പ്പന ചെയ്യാനുള്ള അവസരം ഇതിലുണ്ട്. ആര്‍.ജി.ഐ.സി.എല്‍. പ്ലസ്, പവര്‍, ്രൈപം എന്നിങ്ങനെയുള്ള മൂന്ന് വ്യത്യസ്ത പ്ലാനുകളും ഓരോ ഉപഭോക്താവിനും പോളിസി കസ്റ്റമൈസേഷന്‍ സുഗമമാക്കുന്നതിനുള്ള ഫീച്ചറുകളും ലഭ്യമാണ്. ഇന്‍ഷുറന്‍സ് തുകയുടെ ഇരട്ടി തുക നല്‍കുന്ന ഇരട്ട കവര്‍ പോലെയുള്ള വിപണിയിലെ 38 പ്രമുഖ ഫീച്ചറുകള്‍ ഇതിലുണ്ട്.
ശരിയായ ഇന്‍ഷുറന്‍സ് സ്‌കീം തിരഞ്ഞെടുക്കുന്നത് ഇപ്പോഴും മിക്ക ഉപഭോക്താക്കളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണെന്നതിനാല്‍ റിലയന്‍സ് ഹെല്‍ത്ത് ഗെയിന്‍ പോളിസി ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്യാന്‍ കഴിയുമെന്ന് ആര്‍.ജി.ഐ.സി.എല്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയ രാകേഷ് ജെയിന്‍ പറഞ്ഞു. എല്ലാ വരുമാന ഗ്രൂപ്പുകള്‍ക്കും ഇണങ്ങുന്ന 3 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെയുള്ള ഇന്‍ഷുറന്‍സ് ഓപ്ഷനുകളുടെ വിശാലമായ ശ്രേണി ആര്‍ജിഐസിഎല്‍ വാഗ്ദാനം ചെയ്യുന്നു. 18നും 65നും ഇടയില്‍ പ്രായമുള്ള ഉപഭോക്താക്കള്‍ക്ക് ഏത് ഇന്‍ഷുറന്‍സ് തുകയിലും ഏത് ഫീച്ചറുകള്‍ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ ഉണ്ട്. 3 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് തുകയ്ക്ക് ഈ പോളിസിയില്‍ പ്രായപരിധിയില്ലെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button