BREAKING NEWSKERALA

കാപ്പനെ കൂടെ കൂട്ടണമെങ്കില്‍ ഹൈക്കമാന്‍ഡ് അനുവദിക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം: ഘടകകക്ഷിയായി യുഡിഎഫിന്റെ ഭാഗമാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. കാപ്പന്റെ എന്‍സിപിയെ ഘടകകക്ഷിയാക്കണമെങ്കില്‍ ഹൈക്കമാന്റ് തീരുമാനിക്കണമെന്ന് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പഞ്ഞു. മൂന്ന് സീറ്റുകള്‍ കാപ്പന്‍ പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയും മുല്ലപ്പള്ളി തള്ളി.
കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുന്നതില്‍ സന്തോഷമേയുള്ളുവെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
ഘടകക്ഷിയാക്കുന്നതില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. താന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാഡിന്റെ കല്‍പ്പനകള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു. ഹൈക്കമാഡിനെ പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തുമാത്രമെ അവരെ ഘടകക്ഷിയാക്കാനാകു. മൂന്ന് സീറ്റ് കാപ്പന് നല്‍കാമെന്ന് പറഞ്ഞതിനെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും കാപ്പന്‍ പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ കാപ്പന്‍ മത്സരിക്കണമെന്ന നിര്‍ദേശമാണ് മുല്ലപ്പള്ളി ആദ്യം മുതല്‍ മുന്നോട്ടുവച്ചത്. എന്നാല്‍ പാര്‍ട്ടി രൂപവത്കരിച്ച് യുഡിഎഫിന്റെ ഭാഗമാകും എന്നാണ് കാപ്പനും ആദ്യം മുതല്‍ പറഞ്ഞത്. മൂന്നു സീറ്റ് എന്ന കാപ്പന്‍ പക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനുള്ള സാധ്യതയും കുറവാണ്. കോണ്‍ഗ്രസിന്റെ സീറ്റ് നല്‍കിയാല്‍ വിജയിക്കാന്‍ സാധ്യതയുള്ളവര്‍ കാപ്പന്‍ പക്ഷത്തില്ലെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്. ഇതാണ് മുല്ലപ്പള്ളിയുടെ വാക്കുകളിലൂടെ വരുന്നത്

Related Articles

Back to top button