BREAKING NEWSKERALALATEST

കേന്ദ്ര കണക്കിൽ വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചുനിർത്തിയ സംസ്ഥാനം കേരളമാണ്: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

കേന്ദ്ര ഗവണ്മെന്റിന്റെ മെയ് മാസത്തിലെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിലെ ഉപഭോക്തൃ വില സൂചിക ഏപ്രിൽ മാസത്തിലെ 5.1 ൽ നിന്നും മെയ് മാസത്തിലെത്തുമ്പോൾ 4.82 ആയി കുറഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

ദേശീയ ശരാശരി 7.04 ആയിരിക്കെയാണ് കേരളത്തിന്റെ മികച്ച പ്രകടനം. ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുവിപണിയിൽ സർക്കാർ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയത്. സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില ആറുവർഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല.

Related Articles

Back to top button