BREAKING NEWSKERALA

എസ്എന്‍സി ലാവ്‌ലിന്‍ കേസ് പുതിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: വിവാദമായ എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചില്‍ നിന്നും കേസ് രണ്ടംഗ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരണ്‍ എന്നിവരാണ് കേസ് ഇനി പരിഗണിക്കുക. കേസില്‍ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും.
എസ്.എന്‍.സി ലാവ് ലിന്‍ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണനയിലുള്ളത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകള്‍ വിശദമായി പരിശോധിക്കാതെയാണെന്നെന്ന് ഹര്‍ജിയില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രങ്ക അയ്യരും, ആര്‍. ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജികളില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

Related Articles

Back to top button