KERALALATEST

കാറ്ററിങ് സര്‍വീസുകാര്‍ ചതിച്ചു; സദ്യയ്ക്ക് ഓര്‍ഡര്‍ ചെയ്തവര്‍ ഓണത്തിനു പട്ടിണിയിലായി

കൊച്ചി: തിരുവോണത്തിനുള്ള ഓണസദ്യ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത പലരും കേറ്ററിങ് സര്‍വീസുകാര്‍ ചതിച്ചതോടെ ഓണത്തിനു പട്ടിണിയിലായി. വലിയ തുകയ്ക്ക് ഓര്‍ഡര്‍ നല്‍കി ഓണ സദ്യ ഉണ്ണാന്‍ കാത്തിരുന്ന പലരും ഇപ്പോള്‍ പരാതി സോഷ്യല്‍ മീഡിയയിലൂടെ പുറത്തു പറഞ്ഞിരിക്കുകയാണ്.
തിരുവനന്തപുരത്ത് വന്‍ തുക നല്‍കി ഭക്ഷണം ബുക്ക് ചെയ്ത പലര്‍ക്കും വിരലിലെണ്ണാവുന്ന വിഭവങ്ങളാണ് ഓണസദ്യയില്‍ കിട്ടിയതെന്ന് പരാതി യുണ്ട്. സോഷ്യല്‍ മീഡിയയിലെ പരസ്യം കണ്ട് ഭക്ഷണം ബുക്ക് ചെയ്ത ചില!ര്‍ക്കും തലസ്ഥാനത്തും ഓണത്തിന് പട്ടിണി കിടക്കേണ്ട അവസ്ഥ വന്നു.
കൊച്ചിയില്‍ പഴയിടം കാറ്റേഴ്‌സിന്റെ ഊണ് ബുക്ക് ചെയ്തവ!ര്‍ക്കാണ് അന്നം മുട്ടിയത്. ഒരിലയക്ക് 299 രൂപയാണ് ഇവര്‍ ഓണസദ്യയ്ക്കായി ഈടാക്കിയിരുന്നത്. എന്നാല്‍ പഴയിടം കാറ്റേഴ്‌സിന്റെ യൂണിറ്റ് പ്രവ!ര്‍ത്തിക്കുന്ന ഏലൂര്‍ കണ്ടെയ്ന്‍മെന്റ് സോണായതോടെ ഇവ!ര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നുവെന്നാണ് വിശദീകരണം. ഭക്ഷണം ബുക്ക് ചെയ്ത പലരും പ്രതിഷേധവുമായി രം?ഗത്തു വന്നതിന് പിന്നാലെ കോട്ടയത്ത് നിന്നും ഭക്ഷണം എത്തിച്ചു നല്‍കി കൊണ്ടിരിക്കുകയാണെന്ന് പഴയിടം കാറ്റേഴ്‌സ് അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ വെജിറ്റേറിയന്‍ ഹോട്ടല്‍ രണ്ട് ഇലയ്ക്ക് 910 രൂപയാണ് ഈടാക്കിയത്. എന്നാല്‍ ഇവര്‍ നല്‍കിയ സദ്യയില്‍ വിഭവങ്ങളും അതിന്റെ അളവും വളരെ കുറവായിരുന്നു എന്ന സോഷ്യല്‍ മീഡിയയിലൂടെ പലരും പരാതിപ്പെട്ടു. ഫുഡ് ഗ്രൂപ്പുകളില്‍ കണ്ട പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കാറ്ററില്‍ നിന്നും 199 രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തവര്‍ക്ക് രണ്ടരയായിട്ടും ഭക്ഷണം കിട്ടിയില്ല. കാറ്ററിംഗ് സര്‍വ്വീസുകാരുടെ ഫോണും പിന്നീട് സ്വിച്ച് ഓഫായി.
കൊവിഡ് ഭീതി കാരണം പല കുടുംബങ്ങളും ഓണത്തിന് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പോയിരുന്നില്ല. ഇങ്ങനെയുള്ള നിരവധി പേര്‍ ഇക്കുറി ഓണ്‍ലൈന്‍ ഓണസദ്യയെ ആശ്രയിച്ചിരുന്നു. ഇത്തരം ആളുകളെ ചൂഷണം ചെയ്യാനും പലരും രംഗത്തിറങ്ങിയതാണ് ചിലരെങ്കിലും വഞ്ചിക്കപ്പെടാന്‍ കാരണമായത്.

Related Articles

Back to top button