KERALALATEST

‘എന്റെ കൈയിലും ഐപാഡുണ്ട്: അന്ന് ഒരു ഫയലില്‍ മാത്രമല്ല’, 39 ഫയലുകളില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ ഒപ്പ് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ അറിയാത്തതു കൊണ്ടാണ് മുഖ്യമന്ത്രി വ്യാജ ഒപ്പ് ആരോപണം കാര്യങ്ങള്‍ അറിയാത്തതു കൊണ്ടാണെന്നും ഫയല്‍ പരിശോധനാ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണെന്നും ഫയലുകളിലെ ഒപ്പ് തന്റെ ഒപ്പു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

2018 സെപ്തംബര്‍ ആറ് എന്ന ദിവസം ഒരു ഫയലില്‍ മാത്രമല്ല 39 ഫയലുകളില്‍ താന്‍ ഒപ്പിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫയല്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ വിശദീകരണം വായിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ പര്യടനത്തെ തുടര്‍ന്ന് ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന കെ.സി ജോസഫിന്റെ പ്രസ്താവനയ്ക്ക് നല്‍കിയ മറുപടിയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആദ്യം വായിച്ചത്.

അമേരിക്കയില്‍ പോയ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് ഇലക്ട്രോണിക് സംവിധാനം വഴി ഫയലുകള്‍ അയച്ചുകൊടുത്ത് തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. ഇ-ഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും തീരുമാനം എടുക്കുന്നുണ്ടെന്നും ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റി അയച്ചുകൊടുത്താണ് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയലുകള്‍ ഒപ്പിട്ട് തിരിച്ചയച്ചതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ കൈയിലും ഐപാഡ് ഉണ്ടെന്ന് വാര്‍ത്താസമ്മേളനത്തിനിടയില്‍ ഐപാഡ് ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. യാത്രകളില്‍ ഇത് താന്‍ കൈവശം വയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button