BREAKING NEWSKERALALATEST

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം


തിരുവനന്തപുരം : നയതന്ത്ര ബാഗിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ സന്ദീപ് നായര്‍ക്ക് ജാമ്യം. സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചെങ്കിലും എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപ് നായര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയില്ല. 60 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. കേസില്‍ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച വരെയാണ് കസ്റ്റഡി കാലാവധി.

Related Articles

Back to top button