LOCAL NEWSPATHANAMTHITTA

ജന്മദിനാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

മാന്നാര്‍: മാന്നാര്‍ നായര്‍ സമാജത്തിന്റെ 112 -ാമത് ജന്മദിനാഘോഷം സെപ്റ്റംബര്‍ 27 ഞായറാഴ്ച നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ മാന്നാര്‍ നായര്‍ സമാജം പ്രസിഡന്‍റ് ജയകുമാര്‍ മണ്ണാമഠം അധ്യക്ഷതവഹിച്ചു. നായര്‍സമാജം എഡ്യൂക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്‍റ് കെ ജി വിശ്വനാഥന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ ശ്രീ കെ ആര്‍ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നടത്തി. ചടങ്ങില്‍ ശിവകുമാര്‍, ഹരികുമാര്‍,പ്രദീപ് വി. മനോജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നായര്‍ സമാജം വക വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്യ്തു.

Related Articles

Back to top button