BREAKING NEWSKERALA

കാശുകൊടുത്തുള്ള മെഡല്‍ വേണ്ട; അടൂര്‍ കെ എ പി കമാന്‍ഡന്റ് ഡിജിപിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: നൂറ് രൂപ നല്‍കി കൊവിഡ് വാരിയര്‍ മെഡലിന് പൊലീസുകാര്‍ താല്പര്യമില്ലെന്ന് അടൂര്‍ കെ എ പി 3 കമാന്‍ഡന്റ്. ഇക്കാര്യം കാണിച്ച് ഡിജിപിക്ക് കത്ത് നല്‍കി. 30 ദിവസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയ പൊലീസുകാര്‍ക്ക് മെഡല്‍ നല്‍കുമെന്ന് ഡിജിപിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, 100 രൂപ നല്‍കി പൊലീസുകാര്‍ തന്നെ മെഡല്‍ വാങ്ങണമെന്ന ഉത്തരവ് സേനയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഓരോ ജില്ലാ പൊലീസ് മേധാവിമാരും തയ്യാറാക്കുന്ന പട്ടികയിലുള്ള പൊലീസുകാര്‍ക്ക് മെഡല്‍ വാങ്ങാനായിരുന്നു നിര്‍ദ്ദേശം. 50000 പൊലീസുകാര്‍ക്ക് മെഡല്‍ വാങ്ങാനുള്ള പണം സര്‍ക്കാരില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മെഡല്‍ ആവശ്യമുള്ളവര്‍ വാങ്ങി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു വിശദീകരണം. ഇതിനിടെയാണ് കെ എ പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാര്‍ പദ്ധതിയോടെ മുഖം തിരിച്ചത്.

Related Articles

Back to top button