KERALALATEST

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം കേരളരാഷ്ട്രീയത്തിലെ ചരിത്രനിമിഷം;വരവ് ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് വിജയരാഘവന്‍

 


തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന്റെ വരവ് ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം കേരളരാഷ്ട്രീയത്തിലെ ചരിത്രനിമിഷമാണെന്നും വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

ജോസിന്റെ മുന്നണി പ്രവേശത്തെ എല്‍ഡിഎഫിലെ ഒരു പാര്‍ട്ടിയും എതിര്‍ത്തില്ലന്നും എന്‍സിപി ഉള്‍പ്പടെയുള്ള ഘടകക്ഷികള്‍ അംഗീകരിക്കുകയായിരുന്നെന്നും കണ്‍വീനര്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിന്റെ വരവ് യുഡിഎഫിനെ ദുര്‍ബലമാക്കും. ഒന്നോരണ്ടോ പാര്‍ട്ടികളുടെ കൂട്ടായ്മയായി യുഡിഎഫ് മാറി. ജോസ് പക്ഷം സ്വീകരിച്ചത് ഇടതുപക്ഷം മുന്നോട്ടുവച്ച നിലപാടുകളാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ജോസ് വിഭാഗം യാതൊരുവിധ ഉപാധികളും മുന്നോട്ടുവച്ചില്ലെന്നും നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ ധാരണയായില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ അണികള്‍ ഐക്യമുന്നണിയെ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാന്‍ തീരുമാനിച്ചത്. ഇതോടെ എല്‍ഡിഎഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയായി മാറി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം.

Related Articles

Back to top button