BREAKING NEWSKERALA

ലോക്കറിലെ പണം തെളിവ്, ശിവശങ്കര്‍ അറസ്റ്റില്‍, ഇന്ന് രാവിലെ തന്നെ കോടതിയിലെത്തിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേല്‍ ചുമത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കര്‍ തുറക്കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറായിരുന്നു.
സ്വന്തം ചാര്‍ട്ടേഡ് അക്കൗണ്ടിനെ സ്വപ്നക്കൊപ്പം സംയുക്ത ഉടമയാക്കി. അക്കൌണ്ടിലെ പണം കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നും തെളിഞ്ഞു. പ്രതികള്‍ക്ക് താമസിക്കാന്‍ ശിവശങ്കര്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മറ്റൊരു പ്രധാന തെളിവായി. പ്രതികളുമായുള്ള ശിവശങ്കറിന്റെ അടുപ്പത്തിന്റെ ആഴം ഇതിലൂടെ വ്യക്തമായി.ഈ കാര്യങ്ങളത്രയും അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിലപാടെടുക്കുകയായിരുന്നു. അദ്ദേഹത്തെ ഇന്ന് രാവിലെ10 മണിക്ക് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
അതിവേഗമായിരുന്നു ഇഡി നീക്കങ്ങളെല്ലാം. ഹൈക്കോടതി മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയതിന് തൊട്ട് പിറകെ വഞ്ചിയൂരിലെ ആയുര്‍വേദാശുപത്രിയിലെത്തി ഉദ്യോഗസ്ഥര്‍ സമന്‍സ് കൈമാറി. എല്ലാം അറിഞ്ഞിരുന്നെന്നപോലെ രണ്ട് മിനുട്ടിനുള്ളില്‍ ശിവശങ്കര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ആശുപത്രിയ്ക്ക് പുറത്തേക്ക് വന്നു.
പിന്നാലെ കസ്റ്റഡിയിയിലെടുത്ത എം ശിവശങ്കറുമായി എന്‍ഫോസ്‌മെന്ര്‍!റ് സംഘം കൊച്ചിയിലേക്ക് തിരിച്ചു. യാത്രയ്ക്കിടയില്‍ വിശ്രമത്തിനായി ശിവശങ്കറിനെ ചേര്‍ത്തലിയിലെ ഹോട്ടലില്‍ ഇറക്കി. തൊട്ട് പിറകെ കസ്റ്റംസ് സംഘവും ഹോട്ടലിലെത്തി. ശിവശങ്കറുമായി സംഘം യാത്ര തിരിച്ചതോടെ ഇഡി ഓഫീസ് പരിസരം പ്രതിഷേധത്തിന്റെ കേന്ദ്രമായി.
3.20 ഓടെ എം ശിവശങ്കറുമായി വാഹനം കൊച്ചിയിലെ എന്‍ഫോസ്‌മെന്ര്‍റ് ആസ്ഥാനത്തെത്തി. ചേര്‍ത്തലമുതല്‍ ഇഡി സംഘത്തെ അനുഗമിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഇഡി ഓഫീസിലേക്ക്. പിന്നാലെ ഡിജിറ്റല്‍ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യല്‍ തുടങ്ങി. ആറുമണിക്കൂറിന് ശേഷം ഒടുവില്‍ അറസ്റ്റ്
ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിക്കും കേസില്‍ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ സങ്കേതമായെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പിണറായി രാജിവെക്കണം. കേരളജനതയ്ക്ക് അപമാനം. കള്ളക്കടത്ത് കാര്‍ക്ക് തീറെഴുതി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button