KERALALATEST

വനിതാ ഡോക്ടറെ മുന്‍ഭര്‍ത്താവ് ക്ലിനിക്കില്‍ കയറി തല്ലി, വീഡിയോ സഹിതം പരാതിപ്പെട്ടിട്ടും പൊലീസിന് അനക്കമില്ലെന്ന് ആക്ഷേപം

പത്തനംതിട്ട: കുന്നന്താനത്ത് വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത പ്രതിക്കെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ടും നടപടി എടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡോ. ആതിര മാധവിനെ ജോലി സ്ഥലത്തെത്തി മുന്‍ ഭര്‍ത്താവ് ദര്‍ശന്‍ ലാല്‍ ആക്രമിച്ചത്.
ആതിര മാധവ് ജോലി ചെയ്യുന്ന കുന്നന്താനത്തെ ക്ലിനിക്കെലെത്തി ദര്‍ശന്‍ ലാല്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത്. ഡോക്ടറെ ശാരീരികമായി മര്‍ദ്ദിക്കുകയും ക്ലിനിക്കിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ആതിര മാധവ് കീഴ്വായ്പ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.
ക്ലിനിക്കിലെ ജീവനക്കാരി കേസിലെ സാക്ഷിയാണ്. ആതിരയും ദര്‍ശന്‍ ലാലും നിയമപരമായി വിവാഹമോചിതരാണ്. ഭര്‍ത്താവിന്റെ നിരന്തര ആക്രമണം സഹിക്കാതെ വന്നതോടെയാണ് ബന്ധം വേര്‍പ്പെടുത്തിയതെന്നും ആതിര പറഞ്ഞു. എന്നാല്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും അന്വേഷണം നടക്കുന്നുവെന്നുമാണ് കീഴ്വായ്പ്പൂര്‍ പൊലീസിന്റെ പ്രതികരണം.

Related Articles

Back to top button