WOMEN

വോഗ് മാഗസിന്റെ ലീഡര്‍ ഓഫ് ദി ഇയര്‍ മന്ത്രി കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് നല്‍കിയിരിക്കുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

പുരസ്‌കാരം ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള തന്റെ ടീമിന് സമര്‍പ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചര്‌റെന്ന് ദുല്‍ഖര്‍ പറയുകയുണ്ടായി. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നതില്‍ മുന്നില്‍ നിന്ന് പോരാടിയ നേതാവാണ് അവര്‍. രണ്ടു വര്‍ഷം മുമ്പ് നിപ വൈറസ് പടര്‍ന്നപ്പോഴും അതിജീവനത്തിന്റെ മാതൃക കാണിച്ചതും ശൈലജ ടീച്ചര്‍ ആണ്.

Related Articles

Back to top button