BREAKING NEWSKERALALATEST

തദ്ദേശ തെരഞ്ഞെടുപ്പ് ; ആറ് മണി വരെ 72 ശതമാനം പോളിങ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തില്‍ സംസ്​ഥാനത്തെ അഞ്ച്​ ജില്ലകളി​ല്‍ വോട്ടെടുപ്പ് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ പോളിങ് ശതമാനം 72ന് മുകളില്‍.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട​ തെരഞ്ഞെടുപ്പ്​. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 88,26,620 വോട്ടര്‍മാര്‍ വിധിയെഴുതും. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്ങ്​ രേഖപ്പെടുത്തിയിരുന്നു.

വൈകീട്ട് 6.08 വരെയുള്ള വോട്ടിങ് ശതമാനം ജില്ല വോട്ടിങ്​ നില

തിരുവനന്തപുരം 69.07 %

കൊല്ലം 72.79 %

പത്തനംതിട്ട 69.33 %

ആലപ്പുഴ 76.42 %

ഇടുക്കി 73.99 %

തിരുവനന്തപുരം കോര്‍പറേഷന്‍ 59.02 %

കൊല്ലം കോര്‍പറേഷന്‍ 65.11 %

ആകെ 72.03 %</p>

Related Articles

Back to top button