BREAKING NEWSENTERTAINMENTKERALAMALAYALAM

അപമാനിച്ച സംഭവം: പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി യുവനടി

കൊച്ചി: ഷോപ്പിങ് മാളില്‍വെച്ച് അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. നടിയെ അപമാനിച്ച സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെ ഞായറാഴ്ച വൈകിട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഞായറാഴ്ച രാവിലെയാണ് ആദിലും ഇര്‍ഷാദും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയും നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികരിച്ചത്.
സംഭവം നടന്നതിനു പിന്നാലെ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പോലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തിയ യുവാക്കളെ കുസാറ്റ് പരിസരത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
നടി ഇരുവരെയും തിരിച്ചറിഞ്ഞതിനു ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക എന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികള്‍ നിലവില്‍ മറ്റൊരു കേന്ദ്രത്തിലാണുള്ളത്. തിങ്കളാഴ്ച നടി ഇവരെ തിരിച്ചറിഞ്ഞതിനു ശേഷമാകും കോടതിയില്‍ ഹാജരാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.

Related Articles

Back to top button