BUSINESSBUSINESS NEWS

ക്ലിക് 2 പ്രൊട്ടക്റ്റ് കൊറോണ കവചവുമായി എച്ച്ഡിഎഫ്‌സി

മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സി ലൈഫും നോണ്‍ ലൈഫ് ഇന്‍ഷുറേഴ്‌സ് ആയ എച്ച്ഡിഎഫ്‌സി ഇര്‍ഗോയും സംയുക്തമായി ‘ക്ലിക് 2 പ്രൊട്ടക്ട് കൊറോണ കവച് എന്ന കോംപി പ്രോഡക്ട് അവതരിപ്പിച്ചു. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ സാമ്പത്തിക സംരക്ഷണം നല്‍കുന്നതാണ് ഈ പാക്കേജ്.
എച്ച്ഡിഎഫ്‌സി ലൈഫിന്റെ ക്ലിക് 2 പ്രൊട്ടക്റ്റ് 3 ഡി പ്ലസും എച്ച്ഡിഎഫ്‌സി ഇര്‍ഗോയുടെ കൊറോണ കവചും ചേര്‍ന്ന സിംഗിള്‍ പോളിസി ആണിത്.
വിപണിയില്‍ ഇന്നു നിലവിലുള്ള ഉപഭോക്തൃ സൗഹൃദ ടേം പ്ലാനാണ് ക്ലിക് 2 പ്രൊട്ടക്റ്റ് 3 ഡി പ്ലസ്. എച്ച്ഡിഎഫ്‌സി ഇര്‍ഗോയുടെ ആരോഗ്യ പോളിസിയാണ് കൊറോണ കവച്. കോവിഡ്19 ചികിത്സ തേടുന്നവരുടെ ആശുപത്രി ചെലവുകള്‍ ഉള്‍പ്പെടെയുള്ള ഓഫര്‍ ആണ് കൊറോണ കവച് നല്‍കുന്നത്.
ക്ലിക് 2 പ്രൊട്ടക്റ്റ് 3 ഡി പ്ലസിന്റെയും കൊറോണ കവചിന്റെയും എല്ലാ ആനുകൂല്യങ്ങളും പോളിസി ലഭ്യമാക്കും. അപകടംമൂലം സംഭവിക്കുന്ന സ്ഥിര അംഗവൈകല്യമോ അല്ലെങ്കില്‍ ഗുരുതരമായ രോഗമോ സംഭവിച്ചാല്‍ പ്രീമിയം ഒഴിവാക്കി നല്‍കും. ആംബുലന്‍സ് ചാര്‍ജ്, വീട്ടിലെ പരിചരണ ചെലവുകള്‍, ആശുപത്രി പ്രവേശനത്തിന് മുമ്പും പിമ്പുമുള്ള ചെലവുകള്‍ എല്ലാം പോളിസി വഹിക്കും. ഈ ഓപ്ഷനില്‍ നിന്ന് തെരഞ്ഞെടുക്കാം.
കൊറോണ കവചം പ്ലാനില്‍ രണ്ട് ഓപ്ഷന്‍സ് ഉണ്ട്. വ്യക്തിപരമായ കവറും, ഫാമിലി കവറും. മാതാപിതാക്കള്‍ക്കും, ഇരുപത്തി അഞ്ച് വയസ്സില്‍ താഴെയുള്ള ആശ്രിതരായ കുട്ടികള്‍ക്കും ഭാര്യയ്ക്കും കോവിഡ്19 പരിരക്ഷ ലഭിക്കും. ആശുപത്രി പ്രവേശനം, വീട്ടുപരിചരണം, ആയുഷ് ചികിത്സ എന്നിവ ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കും പരിരക്ഷയുണ്ട്.
ക്ലിക്2 പ്രോട്ടെക്ട് 3 ഡിയും പോളിസി ടേമും അഷ്വേര്‍ഡ് തുകയും രണ്ടും രണ്ടായിരിക്കും. കോവിഡ്19 അഷ്വേര്‍ഡ് തുക 50000 മുതല്‍ 5 ലക്ഷം രൂപവരെയാണ്. 3.5, 6.5, 9.5 എന്നിങ്ങനെയാണ് മാസ ടേം വാങ്ങാവുന്നതാണ്. കോവിഡ് 19 ചികിത്സാ ചെലവുകള്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് തനിച്ചു താങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ എച്ച്.ഡിഎഫ്.സിയുടെ സിംഗിള്‍ പോളിസി ഇരട്ട സംരക്ഷണമാണ് ലഭ്യമാക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി ആക്ച്വറിയും അപ്പോയ്ന്റ്ഡ് ആകച്വറിയുമായ ശ്രീനിവാസന്‍ പാര്‍ത്ഥസാരഥി പറഞ്ഞു.
സാമ്പത്തിക സുരക്ഷിതത്വം ഈ സാഹചര്യത്തില്‍ അനിവാര്യമാണ്. ക്ലിക്2 പ്രൊട്ടക്റ്റ്് കൊറോണ കവച് നിലവിലെ മഹാമാരിയെ തുടര്‍ന്നുള്ള സമഗ്രമായ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാന്‍ പ്രത്യേകം രൂപകല്പന ചെയ്തതാണ്.

Related Articles

Back to top button