BREAKING NEWS

ഇന്ത്യയിലെ യുവാക്കള്‍ക്ക് ഒരു വെല്ലുവിളിയും വലുതല്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവാക്കള്‍ക്ക് ഒരു വെല്ലുവിളിയും വലുതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സിഖ് ഗുരുക്കന്മാരെ മന്‍ കീ ബാത്തിനിടെ മോദി അനുസ്മരിച്ചു.
‘ഇന്ത്യയിലെ യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല’, മോദി പറഞ്ഞു.
2020ല്‍ രാജ്യം പുതിയ കഴിവുകള്‍ സൃഷ്ടിച്ചെടുത്തു. അതിനെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന് വിളിക്കാമെന്നും മോദി പറഞ്ഞു. ‘കൊറോണ കാരണം, വിതരണ ശൃംഖല ലോകമെമ്പാടും തകരാറിലായെങ്കിലും ഓരോ പ്രതിസന്ധികളില്‍ നിന്നും നമ്മള്‍ പുതിയ പാഠങ്ങള്‍ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും വികസിപ്പിച്ചു. നമുക്ക് ഈ കഴിവിനെ ‘ആത്മനിര്‍ഭര്‍ ഭാരത്’ അല്ലെങ്കില്‍ സ്വാശ്രയത്വം എന്ന് വിളിക്കാം’, പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ ഉത്പന്നങ്ങള്‍ ലോകോത്തര നിലവാരമുള്ളതാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് വ്യവസായ പ്രമുഖരോട് താന്‍ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button