BREAKING NEWSKERALA

അമ്മയെയും 3 പെണ്‍മക്കളെയും പുറമ്പോക്കില്‍ നിന്നു വീടുപൊളിച്ചു ഇറക്കിവിട്ടു; പരാതിയില്‍ നടപടിയില്ല

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മൂന്ന് പെണ്‍മക്കളെയും പുറമ്പോക്കിലെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു വീടുപൊളിച്ചു. കഴക്കൂട്ടം സൈനികനഗറില്‍ താമസിക്കുന്ന സുറുമിയും മക്കളുമാണ് തെരുവിലായത്. അയല്‍വാസികളായ സഹോദരങ്ങളാണ് വീട് പൊളിച്ചത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ലെന്നും ആക്ഷേപം.
ഡിസംബര്‍ 17നാണ് സംഭവം. 11, 9, 7 വയസ്സുകളുള്ള പെണ്‍മക്കള്‍ക്കൊപ്പം 6 വര്‍ഷമായി സുറുമി പുറമ്പോക്ക് ഭൂമിയിലെ ഷെഡിലാണ് താമസിച്ചിരുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വാടക വീട്ടിലേക്ക് മാറി. വാടക കൊടുക്കാനാകാത്തതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ഇവിടേക്ക് തിരിച്ചെത്തി. ഡിസംബര്‍ 17ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ അടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തി ഷെഡ് പൂര്‍ണമായി നശിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് സുറുമി പറയുന്നു.

Related Articles

Back to top button