BREAKING NEWSKERALALATESTUncategorized

ആദ്യഘട്ട കോവിഡ് വാക്സിൻ; ഉച്ചയോടെ കൊച്ചിയില്‍, വൈകീട്ട് തിരുവനന്തപുരത്തും

തിരുവനന്തപുരം: കേരളത്തിലേക്ക് ആദ്യഘട്ട കോവിഡ് വാക്സിൻ ഇന്ന് എത്തും. വാക്സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് വാക്സിൻ ആദ്യം എത്തിക്കുക. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ ജില്ലകളിലെ മറ്റ് വാക്സീനേഷൻ കേന്ദ്രങ്ങളിലെത്തിക്കും. കേരളത്തിന് 4.35 ലക്ഷം വയൽ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയൽ.

കൊച്ചിയിൽ നിന്ന് എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലേക്കും, തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും, കോഴിക്കോട് സ്റ്റോറിൽ നിന്ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സീൻ നൽകും.

എറണാകുളം ജില്ലയിൽ 12 , തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11, എറണാകുളം ജില്ലയിൽ 12 , തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതം, ബാക്കി ജില്ലകളിൽ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സീനേഷനായി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിൽ ഒരു ദിവസം 100 വീതം പേർക്ക് വാക്സീൻ നൽകും.

Related Articles

Back to top button