KERALALATEST

ലൈഫ് മിഷന്‍ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തി; 40,000 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക്. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് 40,000 വീടുകളും പട്ടിക വര്‍ഗക്കാര്‍ക്ക് 12,000 വീടുകളും നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

2021-22 ല്‍ ലൈഫ് മിഷനില്‍ നിന്ന് 300 കോടി ചിലവില്‍ 7500 വീടുകള്‍ നിര്‍മിച്ചു നല്‍കും. അന്‍പത് മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചിലവഴിച്ച് പുനരധിവസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button