BREAKING NEWS

കേന്ദ്ര ബജറ്റ് 2021: ആരോഗ്യ, കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന, പ്രധാന പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി രാജ്യത്തെ ആദ്യ ഫുള്‍ടൈം വനിതാ ധനമന്ത്രിയുടെ മൂന്നാം ബജറ്റ്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കൃഷി തുടങ്ങി പ്രധാന മേഖലകളില്‍ ഒട്ടേറെ പദ്ധതികള്‍. ആറു മേഖലകള്‍ക്ക് ഊന്നല്‍.

ആദായ നികുതി
* ആദായ നികുതിയില്‍ സ്ലാബ് പരിഷ്‌കരണം ഇല്ലാതെ ഇളവുകള്‍. നികുതി സമ്പ്രദായം സുതാര്യമാക്കുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശ്വാസം . 75 വയസ് കഴിഞ്ഞവര്‍ക്ക് റിട്ടേണ്‍ വേണ്ട. ടാക്‌സ് ഓഡിറ്റ് പരിധി 10 കോടി രൂപയായി ഉയര്‍ത്തി. താങ്ങാന്‍ ആകാവുന്ന വിലയിലെ വീടുകള്‍ക്കും നികുതി ഇളവുകള്‍. നികുതി റിട്ടേണ്‍ സംബന്ധിച്ച പരാതികള്‍ക്ക് പ്രത്യക പാനല്‍. പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും.

വിദ്യാഭ്യാസ മേഖല
* വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിഹിതം. കൂടുതല്‍ സൈനിക സ്‌കൂളുകള്‍. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കൂടുതല്‍ സ്‌കൂളുകള്‍ ശക്തിപ്പെടുത്തും. 15,000 സ്‌കൂളുകളുടെ നിലവാരമുയര്‍ത്തും. പുതിയ കേന്ദ്ര സര്‍വകലാശാല. ഗവേഷണ, വികസന മേഖലയ്ക്ക് 50,000 കോടി രൂപ

കാര്‍ഷിക മേഖല, എംഎസ്എംഇ
*കര്‍ഷകര്‍ക്ക് സഹായം. വായ്പാ വിഹിതം ഉയര്‍ത്തി. കാര്‍ഷിക മേഖലയ്ക്ക് 75,060 കോടിയുടെ പദ്ധതി. ഗോതമ്പ്, നെല്‍കര്‍ഷകര്‍ക്കും കൂടുതല്‍ വിഹിതം . ഉത്പ ന്നങ്ങളുടെ താങ്ങുവിലയ്ക്കായി കൂടുതല്‍ തുക വക ഇരുത്തി. 16 ലക്ഷം കോടി രൂപയുടെ അധിക വായ്പ. കാര്‍ഷിക വികസന സെസ് നടപ്പാക്കും.
* എല്ലാ മേഖലകളിലും തൊഴിലാളികള്‍ക്ക് മിനിമം വേതനം പ്രഖ്യാപിയ്ക്കും. മതിയായ സുരക്ഷകളോടെ എല്ലാ മേഖലകളിലും വനിതകള്‍ക്ക് ജോലി ചെയ്യാം.
* ജനസംഖ്യാ കണക്കെടുപ്പ് ഡിജിറ്റലാകുന്നു. ഡിജിറ്റല്‍ സെന്‍സസിന് 3,570 കോടി രൂപ
* എംഎസ്എംഇ മേഖലയ്ക്ക് കൂടുതല്‍ വിഹിതം. 2022 സാമ്പത്തിക വര്‍ഷം 15,700 കോടി രൂപ വില ഇരുത്തി. കമ്പനി നിയമത്തിനു കീഴിലെ കമ്പനി നിര്‍വചനങ്ങളില്‍ മാറ്റം.ചെറുകിട സംരംഭങ്ങളുടെ നിര്‍വചനത്തില്‍ മാറ്റം. രണ്ടു കോടി രൂപ വരെ മുതല്‍ മുടക്കുള്ള കമ്പനികള്‍ ചെറു സംരംഭ പരിധിയില്‍.

ബാങ്കിങ് , വിദേശ നിക്ഷേപം, ഓഹരി വില്‍പ്പന
* ബാങ്ക് ഇതര ധനകാര്യ മേഖലയെ ശക്തിപ്പെടുത്തും. . ബാങ്ക് പുനസംഘടനയ്ക്ക് 20,000 കോടി രൂപ. ഇന്‍ഷുറന്‍സ് രംഗത്തെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. 74 ശതമാനം നിക്ഷേപമാകാം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിയ്ക്കല്‍ വേഗത്തിലാക്കും. എല്‍ഐസി ഐപിഒ 2022ല്‍ ബിപിസിഎല്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, എയര്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരിവില്‍പന 2021–22 ല്‍ പൂര്‍ത്തിയാക്കും
*റെയില്‍വേ വികസനത്തിന് 1.15 ലക്ഷം കോടി രൂപ. റെയില്‍വേയ്ക്ക് 2030ഓടെ ദേശീയ റെയില്‍ പ്ലാന്‍. എയര്‍പോര്‍ട് വികസനത്തിന് അധിക തുക.

അടിസ്ഥാന സൗകര്യ വികസനം, മെട്രോ
*ഊര്‍ജ മേഖലയ്ക്ക് 3.5 ലക്ഷം കോടി രൂപ. ഉജ്വല യോജന പദ്ധതി കൂടുതല്‍ കുടുംബങ്ങള്‍ക്ക് സഹായം. സിറ്റി ഗ്യാസ് പദ്ധതി കൂടുതല്‍ നഗരങ്ങളില്‍. ഗ്രാമീണ ഇന്‍ഫ്രാ ഡെവലപ്‌മെന്റ് ഫണ്ടിലേക്കുള്ള വിഹിതം 30,000 കോടിയില്‍ നിന്ന് 40,000 കോടി രൂപയായി ഉയര്‍ത്തി.
* വിവിധ മെട്രോ പദ്ധതികള്‍ക്ക് അധിക വിഹിതം. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനും സഹായം. വക ഇരുത്തിയത് 1967 കോടി രൂപ. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ തുറമുഖങ്ങള്‍ക്കായി പ്രത്യേക പദ്ധതി
.* അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക. കേരളത്തിലെ ദേശീയ പാതാ വികസനത്തിന് 65,000 കോടി രൂപ . 1,967 കോടി രൂപ. 600 കോടി രൂപയുടെ മുംബൈകന്യാകുമാരി ദേശീയ പാതതമിഴ്‌നാടിനും പശ്ചിമ ബംഗാളിനും അധിക തുക . റോഡ് വികസനത്തിന് കൂടുതല്‍ വാണിജ്യ ഇടനാഴികള്‍. 1.97 ലക്ഷം കോടി രൂപ പിഎല്‍ഐ സ്‌കീമിന്.
* മലിനീകരണം തടയാന്‍ പ്രത്യേക പദ്ധതികള്‍.
* ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയ്ക്ക് കീഴില്‍ കൂടുതല്‍ വീടുകള്‍. 2.87 ലക്ഷം കോടി രൂപ ജല്‍ജീവന്‍ മിഷന് നീക്കി വയ്ക്കും. അഞ്ച് വര്‍ഷത്തേയ്ക്കാണ് പദ്ധതി
ആരോഗ്യമേഖല, കൊവിഡ് വാക്‌സിന്‍

* ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക. 2.83 ലക്ഷം കോടി രൂപ വക ഇരുത്തി. 64,180 കോടി രൂപയുടെ പ്രത്യേക പാക്കേജ്. ആത്മനിര്‍ഭര്‍ ഹെല്‍ത്ത് യോജന പദ്ധതി ആറു വര്‍ഷത്തേയ്ക്ക്. ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ പദ്ധതികള്‍. പിഎം സ്വാസ്ഥ്യ യോജന പദ്ധതി.
*കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച രാജ്യത്തിന്റെ ശ്രമങ്ങളും ധനമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദനം. കൊവിഡ് വാക്‌സിന് 35,000 കോടി രൂപ വക ഇരുത്തി.
* കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജിഡിപിയുടെ 13 ശതമാനംവരുന്ന സാമ്പത്തിക പാക്കേജുകള്‍ സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് പ്രഖ്യാപിച്ചു. 27.1 ലക്ഷം കോടി രൂപയുടെ പാക്കേജുകളാണ് പ്രഖ്യാപിച്ചത്.
* പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന, ആത്മ നിര്‍ഭര്‍ തുടങ്ങിയ പദ്ധതി ഘട്ടത്തില്‍ ഈ ഘട്ടത്തില്‍ സഹായകരമായി. ലോക് ഡൗണ്‍ കാലത്തെ സര്‍ക്കാര്‍ നടപടികള്‍ നിര്‍ണായകമായി.
* ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒന്നിലാണ് ബജറ്റ് അവതരണം എന്ന സൂചനയോടെയാണ് ധനമന്ത്രിയുടെ ആമുഖ പ്രസംഗം തുടങ്ങിയത്.

Related Articles

Back to top button