BREAKING NEWSKERALALATESTVAYANADU

പട്ടയഭൂമിയിലെ മരം മുറിക്കരുതെന്ന ഉത്തരവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി

സുല്‍ത്താന്‍ ബത്തേരി: പട്ടയഭൂമിയിലെ ചന്ദനം ഒഴിച്ചുള്ള മരങ്ങള്‍ മുറിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച നടപടി പുനപരിശോധിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. മരം മുറിക്കാമെന്ന 2017 ലെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവാണ് കഴിഞ്ഞ ദിവസം റദ്ദ് ചെയ്തത്.ഇതിനെതിരെ കര്‍ഷക രോഷം ശക്തമായി.
1964ലെ കേരള ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും സ്വമേധയ ഉണ്ടായതുമായ ചന്ദനം ഒഴിച്ചുള്ള മരങ്ങള്‍ മുറിക്കാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കിക്കൊണ്ടാണ് ഉത്തരവിറക്കിയത്. ഇത് കര്‍ഷകര്‍ക്ക് അനുഗ്രഹമായിരുന്നു. ഉത്തരവ് ഇറങ്ങിയെങ്കിലും നടപ്പാക്കാന്‍ ആവശ്യമായ കാര്യക്ഷമായ നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണ് തിരക്ക് പിടിച്ച് ഉത്തരവ് പിന്‍വലിച്ചത്.
പഴയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിക്കാന്‍ അനുവാദം നല്‍കി തോട്ടങ്ങളിലെ മുറിക്കാറായ മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുവാദം നല്‍കണമെന്നാണ് ആവശ്യം.
കടക്കെണിയില്‍ നിന്നും ഒരു പരിധിവരെ പിടിച്ചുനില്‍ക്കാന്‍ മരം മുറി ക്കാമെന്നുള്ള ഉത്തരവ് കര്‍ഷകര്‍ക്ക് സഹായകമായിരുന്നു. ഉത്തരവിന്റെ അടി സ്ഥാനത്തില്‍ നിരവധിയിടങ്ങളില്‍ മരങ്ങള്‍ മുറിച്ചിടുകയും ചെയ്തു.പരിസ്ഥിതി വാദികള്‍ രംഗത്തുവന്ന് കര്‍ഷകരുടെ നീക്കത്തെ തടസപ്പെടുത്തി, . കാര്‍ഷിക മേഖലയില്‍ തടയിടാനുള്ള പതിവ് ശ്രമം നട ത്തുന്നതായി ആരോപണം ഉണ്ട്. . മുറിച്ചിട്ട മരങ്ങള്‍ കയറ്റിപ്പോകുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഉത്തരവ് പിന്‍വലിച്ച നടപടി സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ കര്‍ഷകരെ ഇത് സാരമായി ബാധിച്ചു.
ഇതിനെതിരെ പ്രതിഷേധം വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനടക്കം സ്വന്തം ആവശ്യങ്ങള്‍ക്കും മരം മുറിക്കുന്നത് ഇതോടെ നിലച്ചു. ഉല്‍പ്പന്നങ്ങളുടെ വിലയിടിവും, കാലാവസ്ഥ പ്രതികൂലമായതുമെല്ലാം കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ മരം മുറിക്കാമെന്നുള്ള ഉത്തരവ്
ഒരു പരിധിവരെ കര്‍ഷകരെ താങ്ങിനിര്‍ത്തുന്നതായിരുന്നു. കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന പുതിയ ഉത്തരവ് പിന്‍വലിച്ച് 2017ലെ ഉത്തരവ് നിലനിര്‍ ത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം

Related Articles

Back to top button