BREAKING NEWSKERALALATEST

കെ. സുരേന്ദ്രന് താക്കീതുമായി പി.പി മുകുന്ദന്‍; തഴയപ്പെടുന്നവര്‍ മറ്റുപാര്‍ട്ടികളിലേക്ക് പോകും

കണ്ണൂര്‍: കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് ആവേശം മാത്രമേയുള്ളൂവെന്ന് വിമര്‍ശനവുമായി ബിജെപിയിലെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍. അനായാസം ജയിക്കാമെന്ന മുന്‍വിധിയുമായി മുന്നോട്ടു പോയാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഫലം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.
കെ. സുരേന്ദ്രന്റെ നേതൃത്വത്തിനെതിരേ പ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് കൈമാറി. ദേശീയ നേതൃത്വത്തില്‍ നിന്ന് ഇടപെടല്‍ പ്രതീക്ഷിക്കുകയാണ്. എംഎല്‍എ സ്ഥാനം കിട്ടിയിട്ടും ഒ. രാജഗോപല്‍ പാര്‍ട്ടി നയത്തിനൊപ്പം നിന്നില്ല. മാറ്റിനിര്‍ത്തിയവരെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ അവര്‍ എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘ആരും പോകാന്‍ പാടില്ല. ആരെയും പോകാന്‍ അനുവദിക്കാനും പാടില്ല. നഡ്ഡയ്ക്ക് ഞാനയച്ച കത്ത് അദ്ദേഹം കണ്ടു. അദ്ദേഹം ബംഗാളിലായതുകൊണ്ട് പ്രതികരിക്കാന്‍ സാധിച്ചില്ല, പക്ഷെ നേതൃത്വം കത്ത് ഗൗരവമായെടുക്കുമെന്നാണ് കരുതുന്നത്. മുന്‍വിധികളോടെ മുന്നോട്ടു പോകുന്നത് ഗുണം ചെയ്യില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജയിക്കുമെന്ന് പറഞ്ഞു. 37 സീറ്റിനപ്പുറം പോവില്ലെന്ന് താന്‍ പറഞ്ഞു. പോയതുമില്ല. ഞാന്‍ പഠിച്ചാണ് കാര്യങ്ങള്‍ പറഞ്ഞത്. നേമത്ത് രാജഗോപാല്‍ ജയിച്ചെന്ന് കരുതി അടുത്തയാളും ജയിക്കുമെന്ന് ആരും കരുതരുത്’ മുകുന്ദന്‍ പറഞ്ഞു.
‘രാജഗോപാല്‍ പാവമാണ്. പക്ഷെ നിയമസഭയിലെ നിലപാട് പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കി. അങ്ങനെ വരാന്‍ പാടില്ല. നമ്മുടെ പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്ന പുതിയ ആളുകളെ കൊണ്ടുവരണം. കേരളത്തില്‍ ഇന്നത്തെ പശ്ചാത്തലത്തില്‍ ബിജെപിയെ മുന്നിലേക്ക് കൊണ്ടുവരേണ്ടത് ആവശ്യമാണ്. ശബരിമലയില്‍ ശക്തമായ നിലപാടെടുത്തത് ബിജെപിയാണ്. പക്ഷെ നേട്ടമുണ്ടാക്കിയത് യുഡിഎഫും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button