KERALALATESTPOLITICS

നിയമസഭാ തെരഞ്ഞെടുപ്പ് : രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എന്‍ഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എന്‍ഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന. ചേര്‍ത്തലയിലും കുട്ടനാട്ടിലും എസ്എന്‍ഡിപി എല്‍ഡിഎഫിനെതിരാകുമെന്ന വെള്ളാപള്ളിയുടെ സൂചന ഇടത് ക്യാമ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ മുന്നണി സമവാക്യങ്ങള്‍ക്കൊപ്പം സാമുദായിക സമവാക്യവും മാറുമ്പോള്‍ ഫലം 2016ല്‍ നിന്ന് ഏറെ വ്യത്യസ്ഥമാകുമെന്നാണ് വിലയിരുത്തല്‍.

തിലോത്തമനല്ലാതെ മറെറാരു സിപിഐ സ്ഥാനാര്‍ത്ഥിയും ചേര്‍ത്തലയില്‍ വിജയിക്കില്ലന്ന തരത്തിലായിയിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഈ പരാമര്‍ശത്തിലൂടെ സിപിഐയുടെ സ്ഥാനാര്‍ത്ഥി നര്‍ണയത്തിലെ പൊതുസമീപനത്തോടും തിലോത്തമനെ ഒഴിവാക്കുന്നതിലുമുള്ള അതൃപ്തിയായിരുന്നു വെള്ളാപള്ളി നടേശന്‍ പ്രകടിപ്പിച്ചത്.

ചേര്‍ത്തലയില്‍ വെള്ളാപള്ളി നടേശന്റെ സഹായം 2016ലെ തിലോത്തമന്റെ വിജയത്തിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ ആരിഫിന്റെ വിജയത്തിലും നിര്‍ണായകമായിരുന്നു. ഒപ്പം അരൂരില്‍ ഇടതുമുന്നണിക്കേറ്റ അപ്രതീക്ഷിത പരാജയത്തിലും വെള്ളാപള്ളിയുടെ നീക്കം നിര്‍ണായകമായിരുന്നുവെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ചേര്‍ത്തലയില്‍ സീറ്റ് നിലനിര്‍ത്തുന്നത് ഇടതുമുന്നണിക്ക് കടുത്ത വല്ലുവിളി ആകാനാണ് സാധ്യത.

Related Articles

Back to top button