KERALALATEST

ഒരേയൊരു പുതുമുഖം; പതിമൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ അടങ്ങുന്ന സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കി സിപിഐ നിര്‍വാഹക സമിതി

പതിമൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ അടങ്ങുന്ന സാധ്യതാ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ അംഗീകാരം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് മത്സരിക്കും. പുനലൂരില്‍ പി.എസ്. സുഭാല്‍, ചാത്തന്നൂരില്‍ ജി.എസ്. ജയലാല്‍, എന്നിവരായിരിക്കും സ്ഥാനാര്‍ത്ഥികള്‍. ചീഫ് വിപ്പ് കെ. രാജന്‍ ഒല്ലൂരില്‍ തന്നെ ജനവിധി തേടും. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം.

മൂന്ന് ടേം മത്സരിച്ചവരെ പൂര്‍ണമായും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. കൂടുതലും പുതുമുഖങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. മൂവാറ്റുപുഴയില്‍ എല്‍ദോ ഏബ്രഹാം വീണ്ടും മത്സരിക്കും. കൊടുങ്ങല്ലൂരില്‍ പി.ആര്‍. സുനില്‍ മത്സരിക്കും. കൈപ്പമംഗലത്ത് ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, നാട്ടികയില്‍ ഗീതാ ഗോപി, നാദപുരത്ത് ഇ.കെ. വിജയന്‍, കരുനാഗപ്പള്ളിയില്‍ ആര്‍. രാമചന്ദ്രന്‍, അടൂരില്‍ ചിറ്റയം ഗോപകുമാര്‍, പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്‍, വൈക്കത്ത് സി.കെ. ആശ, ഒല്ലൂരില്‍ കെ. രാജന്‍, ചിറയിന്‍കീഴ് വി. ശശി തുടങ്ങിയവര്‍ വീണ്ടും ജനവിധി തേടും.

അതേസമയം, ചടയമംഗലത്ത് തീരുമാനമായില്ല. വനിതാ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ആവശ്യം. പുനലൂരില്‍ പി.എസ്. സുപാല്‍ സ്ഥാനാര്‍ത്ഥിയാകും. നെടുമങ്ങാട് ജി.ആര്‍. അനില്‍ സ്ഥാനാര്‍ത്ഥിയാവുക. സ്ഥാനാര്‍ത്ഥികളുടെ സീറ്റുകളുടെ കാര്യത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍.

Related Articles

Back to top button